കൂട്ടുകാരന് വേണ്ടി പാട്ടുപാടി കൂട്ടുകൂടി ‘ദ് ബസ്കേഴ്സ്’; മനുഷ്യത്വത്തിന്റെ മറ്റൊരു മാതൃക

perumbavoor-friend-helpnew
SHARE

സുഹൃത്തിന്റെ ചികിത്സയ്ക്കായി പണം സമാഹരിക്കാന്‍ പാട്ടുപാടി ഒരുകൂട്ടം വിദ്യാര്‍ഥികള്‍. മെനഞ്ചൈറ്റീസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ സ്വദേശി അമലിനെ സഹായിക്കാനാണ് കൂട്ടുകാര്‍ കൊച്ചിയിലെ മാളില്‍ ഒത്തുകൂടിയത്. 

ദ് ബസ്കേഴ്സ്, പേരുകേള്‍ക്കുമ്പോള്‍ ഫ്രീക്ക് പിള്ളേരുടെ കൂട്ടമാണെന്ന് തോന്നും. അതേ ഇവര്‍ ഫ്രീക്കന്മാര്‍ തന്നെയാണ്. പാട്ടും ഡാന്‍സുമൊക്കെയായി ഒട്ടേറെ വേദികളെ പ്രകമ്പനം കൊള്ളിക്കാറുണ്ട്. 

പക്ഷെ കൊച്ചി സെന്‍ട്രല്‍ സ്ക്വയര്‍ മാളില്‍ ഇവര്‍ എത്തിയത് കൂട്ടുകാരന്റെ ചികിത്സയ്ക്ക് പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 

ഇവരുടെ സുഹൃത്തായ പെരുമ്പാവൂര്‍ സ്വദേശി അമല്‍ മെനഞ്ചൈറ്റീസ് ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിത്സയിലാണ്. ഇതിന് ലക്ഷങ്ങള്‍ ചിലവ് വരും. അങ്ങനെയാണ് ദ് ബസ്കേഴ്സ് കൂട്ടായ്മ മ്യൂസിക് ബാന്‍ഡുമായി രംഗത്തിറങ്ങിയത്. 

ഇതോടൊപ്പം മെനഞ്ചൈറ്റീസ് എന്ന രോഗത്തെക്കുറിച്ച് ഡോക്ടര്‍മാരുടെ സഹായത്തോടെ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫോര്‍ട്ടുകൊച്ചിയില്‍ സ്ട്രീറ്റ് ബാന്‍ഡ് അവതരിപ്പിച്ച് ഇവര്‍ പണം സമാഹരിച്ചിരുന്നു. രോഗികളെ സഹായിക്കാന്‍ എല്ലാ മാസവും സമാനമായ രീതിയില്‍ പരിപാടികള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യം. കൊച്ചിയിലെ വിവിധ സ്കൂളുകളിലും കോളജുകളിലുമായി പഠിക്കുന്ന വിദ്യാര്‍ഥികളാണ് ദ് ബസ്കേഴ്സ് എന്ന ബാന്‍ഡിലെ അംഗങ്ങള്‍.   

MORE IN CENTRAL
SHOW MORE