രാജാക്കാട്- സേനാപതി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു

Idukki-rajakkad-Bridgeh
SHARE

ഇടുക്കി രാജാക്കാട്- സേനാപതി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കനകപ്പുഴപാലത്തിന്റെ സംരക്ഷണ ഭിത്തി ഭാഗികമായി തകര്‍ന്നു.  അപകടാവസ്ഥയിലായ പാലം ഉടന്‍ പുനര്‍ നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

രാജാക്കാട്- സേനാപതി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാതയില്‍ പന്നിയാറിന് കുറുകെയാണ് കനകപുഴ പാലം . പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച പാലത്തിന്റെ കൈവരികളും കോണ്‍ഗ്രീറ്റ് തൂണുകളും നശിച്ചു.  പതിനഞ്ചടിയോളം ഉയരമുള്ള കല്‍ക്കെട്ടിന്റെ ഒരുഭാഗം ഇടിഞ്ഞ് വീണു.

ഭാരവാഹനങ്ങളും   സ്‌കൂള്‍ ബസുകളുമെല്ലാം  കടന്നുപോകുന്ന  പാലം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം.

MORE IN CENTRAL
SHOW MORE