വാഗ്ദാനം പാതിവഴിയിൽ; അതിജീവനത്തിനായി ചെല്ലാനത്തുകാര്‍

chellanamagain-02
SHARE

വീണ്ടുമൊരു ചുഴലിക്കാറ്റ് ഭീഷണി കൂടി തീരത്തിന്റെ ഉറക്കം കെടുത്തുമ്പോള്‍ കൊച്ചി ചെല്ലാനം തീരദേശവാസികള്‍ പരിഭ്രാന്തിയില്‍. ഒാഖിയെടുത്ത തീരം സുരക്ഷിതമാക്കാനുള്ള നടപടി പോലും യാഥാര്‍ഥ്യമായില്ല. കടല്‍ഭിത്തിക്ക് പകരമായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജീയോ ട്യൂബ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരം ശക്തമാക്കുകയാണ് ചെല്ലാനം തീരത്തെ കുടുംബങ്ങള്‍.

ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് ചെല്ലാനംകാരുടെ ഈ ശയനസമരം. എട്ടു കോടി രൂപ ചെലവില്‍ കഴിഞ്ഞ സെപ്തംബറില്‍ തുടങ്ങിയ ജിയോ ട്യൂബ് നിര്‍മാണം ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ. രണ്ട് ജിയോട്യൂബുകള്‍ മാത്രമാണ് പകുതി നിറച്ച രീതിയില്‍ ഇവിടെയുള്ളത്. അതില്‍ കിടന്നായിരുന്നു അതിജീവനത്തിനായുള്ള തീരത്തിന്റെ പ്രതിഷേധം. മറുവക്കാട് േവളാങ്കള്ളി പള്ളി മുതല്‍ ബസാര്‍ വരെയുള്ള ഭാഗത്തെ കുടുംബങ്ങളാണ് ഇപ്പോള്‍ തിരമാലകളെ ഭയന്ന് കഴിയുന്നത്. ഒാഖി വരുത്തി ദുരിത്തില്‍ നിന്ന് തീരം ഇനിയും കരകയറിയിട്ടില്ല. വീണ്ടുമൊരു കടല്‍കയറ്റം ഉണ്ടായാല്‍ ഇവര്‍ പോവുക ക്യാംപുകളിലേക്ക് ആയിരിക്കില്ല.

യുദ്ധകാലാടിസ്ഥാനത്തില്‍ ജിയോ ട്യൂബ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയെങ്കിലും ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടണമെന്നും ഇവര് അഭ്യര്‍ഥിക്കുനനു. അപകടം ഉണ്ടാകുമ്പോള്‍ മാത്രമല്ല ഒാടിയെത്തേണ്ടത്. അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് ചെല്ലാനത്തുകാര്‍ ഇനി പിന്നോട്ടില്ല. തീരസംരക്ഷണം ഉറപ്പാക്കുംവരെ അതിശക്തമായ സമരത്തിനാണ് ചെല്ലാനം തയാറെടുക്കുന്നത്.

MORE IN CENTRAL
SHOW MORE