പൈലിങ് അവശിഷ്ടങ്ങള്‍ തളളി ക്ഷേത്രക്കുളം നികത്തി; പ്രതിഷേധം

chalikavattom-temple-pond
SHARE

കൊച്ചി ചളിക്കവട്ടത്ത് പൈലിങ് അവശിഷ്ടങ്ങള്‍ തളളി ക്ഷേത്രക്കുളം നികത്തി. ചളിക്കവട്ടം തൃക്കോവില്‍ ക്ഷേത്രത്തിന്‍റെ കുളമാണ് ബഹുനില കെട്ടിട നിര്‍മാണത്തിന്‍റെ മറവില്‍ നികത്തിയത്. നാട്ടുകാരുെട പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. 

തെളിനീരു നിറഞ്ഞ ഈ കുളത്തില്‍ ഇങ്ങനെ ചെളി നിറഞ്ഞത് ഒറ്റ രാത്രി കൊണ്ടാണ് . ക്ഷേത്രക്കുളത്തിനോട് ചേര്‍ന്നാണ് ബഹുനില കെട്ടിടത്തിന്‍റെ നിര്‍മാണം തുടങ്ങിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പൈലിങ് നടത്തിയപ്പോള്‍ ഉണ്ടായ ചെളിയാണ് നാട്ടിലെ പ്രധാന കുടിവെളള സ്രോതസു കൂടിയായ ഈ കുളത്തിലേക്ക് തട്ടിയത്. 

അല്‍പം വൈകിയാണ് കെട്ടിട നിര്‍മാണ കരാറുകാരന്‍റെ ഈ നടപടി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചതോടെ നിര്‍മാണം നിര്‍ത്തിവച്ചു. ചെളി കോരി കളഞ്ഞ് കുളം പൂര്‍വസ്ഥിതിയിലാക്കാമെന്ന് കരാറുകാരന്‍ നാട്ടുകാര്‍ക്ക് വാക്കാല്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.വേനല്‍കാലത്ത് ജലസ്രോതസുകളെല്ലാം വറ്റിവരളുന്നതിനിടെയാണ് നാട്ടുകാര്‍ക്ക് ശുദ്ധജലം നല്‍കിയിരുന്ന ഒരു ജലാശയത്തെ ഈ വിധത്തിലാക്കിയത്.

MORE IN CENTRAL
SHOW MORE