കാലാവസ്ഥാ വ്യതിയാനം; ഹൈറേഞ്ചിൽ കൊക്കോ ക‍ൃഷിക്ക് വൻനാശം

idukki
SHARE

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന്  ഹൈറേഞ്ചില്‍ കൊക്കോ കൃഷിക്ക് വന്‍ നാശം. കടുത്ത ചൂടില്‍ കൊക്കോയുടെ  പൂക്കളും ചെറുകായ്കളും കരിഞ്ഞുണങ്ങി നശിക്കുകയാണ്. വേനലിനെ തുടർന്ന്   ഉല്‍പ്പാദനം പൂര്‍ണ്ണമായി നിലച്ചു.

കടുത്ത വരള്‍ച്ചയില്‍ ഹൈറേഞ്ചിലെ മറ്റു  കാര്‍ഷിക വിളകള്‍ക്കൊപ്പം കൊക്കോ കൃഷിയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വേനല്‍ ചൂട് ക്രമാധീതമായി വര്‍ദ്ധിക്കുകയും, യഥാസമയം മഴ ലഭിക്കാത്തതുമാണ് കൊക്കോ കൃഷിക്കു തിരിച്ചടിയായി മാറിയിരിക്കുന്നത്. മറ്റ് കൃഷികളെ  അപേക്ഷിച്ച് വലിയ രീതിയിലുള്ള മുതല്‍മുടക്കും പരിപാലനവും ആവശ്യമില്ലാത്ത കൊക്കോയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായിരുന്നത്. എന്നാല്‍ നിലവില്‍ കൊക്കോ കൃഷി കൂടി നശിക്കുന്ന സ്ഥിതിയാണ്.  

കൊക്കോയ്ക്ക് മോശല്ലാത്ത വില ലഭിക്കുന്നുണ്ടെങ്കിലും.  ഉല്‍പ്പാദനത്തിലുണ്ടായ കുറവ് വലിയ തിരിച്ചടിയാണ്. കടുത്ത വേനലില്‍ കൊക്കോയുടെ പൂവുകള്‍ കൂടി കരിഞ്ഞുണങ്ങി നശിക്കുന്ന അവസ്ഥയിലാണ്.

MORE IN CENTRAL
SHOW MORE