വഴിയരികില്‍ കുമിഞ്ഞുകൂടി മാലിന്യം; വാഗമണ്‍ കാഴ്ച

wagomon
SHARE

വാഗമണ്‍ വിനോദസഞ്ചാര മേഖലയില്‍ മാലിന്യപ്രശ്നം രൂക്ഷം.  ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യമാണ് വഴിയരുകില്‍ കുമിഞ്ഞുകൂടുന്നത്.  മേഖലയില്‍ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് മാലിന്യ നിര്‍മാര്‍ജന സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

വാഗമണിലെ മാലിന്യ സംസ്കരണ സoവിധാനത്തിന്റെ അഭാവം മേഖലയിൽ മാലിന്യ പ്രശ്നം രൂക്ഷമാക്കി.  ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് പ്രദേശത്ത് നിരവധി റിസോട്ടുകളും ഹോട്ടലുകളും  പ്രവർത്തിക്കുന്നുണ്ടെങ്കിലും മതിയായ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്ല. ഇത് ഗുരുതര പരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കും.

പുതിയ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കുമ്പോള്‍ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്നാണ് ആവശ്യം. നിയമം പാലിക്കാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

MORE IN CENTRAL
SHOW MORE