ആനമുടി ദേശീയോദ്യാനത്തിൽ കാട്ടുതീ; വൻ നാശം

munnar-forest-fire
SHARE

മൂന്നാര്‍ ആനമുടി ദേശീയോദ്യാനത്തിലുണ്ടായ  കാട്ടുതീയില്‍ കനത്ത നാശനഷ്ടം. വനംവകുപ്പിന്റെ 6 ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങളും  സമീപത്തെ അന്‍പത്   വീടുകളും  കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമായി. 

ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപത്തെ വട്ടവട പഴത്തോട്ടം ഭാഗങ്ങളിലാണ്  കാട്ടുതീ ആളിപടര്‍ന്നത്. സ്വാകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു. മൂന്നാര്‍ ഡിവിഷനില്‍  വനപാലകരുടെ നേത്യത്വത്തില്‍ സംഭസ്ഥലത്തെത്തിയെങ്കിലും വനത്തിലേക്ക്  പ്രവേശിക്കാന്‍ കഴിഞ്ഞില്ല. 

കാട്ടുതീ നിയന്ത്രിച്ചെങ്കിലും  വലിയ നാശനഷ്ടമാണുണ്ടായത്. പ്രദേശത്തെ കര്‍ഷകരുടെ കൃഷിയും വളര്‍ത്തു മൃഗങ്ങളും വീടുകളുമെല്ലാം അഗ്നിക്കിരയായി.   കാട്ടുതീയില്‍ ഉണ്ടായ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. സംഭവത്തെ തുടര്‍ന്നാണ് കര്‍ഷകര്‍ മൂന്നാര്‍ സബ് കലക്ടര്‍ക്ക്  പരാതി നല്‍കി. നാഷണല്‍ പാര്‍ക്കിലേക്ക് തീപടരാതിരിക്കാന്‍ ഫയര്‍ ലൈനുകള്‍ വനപാലകര്‍ സ്ഥാപിച്ചിരുന്നെങ്കിലും ശക്തമായ കാറ്റില്‍ 6 ഹെക്ടര്‍ യൂക്കാലിമരങ്ങളാണ് കത്തിനശിച്ചത്. കര്‍ഷകരും- വനംവകുപ്പും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയായതിനാല്‍ ആരുടെയെല്ലാം ഭൂമികളിലാണ് തീപടര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിയുകയുമില്ല. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് സബ്കലക്ടര്‍ അറിയിച്ചു.

MORE IN CENTRAL
SHOW MORE