കൊച്ചിക്കാർക്ക് കുടിക്കാൻ തോട്ടിലെ വെള്ളവും; പരിശോധന വ്യാപകം

kochi-water-tanker
SHARE

േവനല്‍ കനത്ത് തുടങ്ങിയതോടെ കൊച്ചിക്കാര്‍ക്ക് കുടിക്കാന്‍ തോടുകളിലെ വെള്ളവും ടാങ്കറുകളില്‍ എത്തിതുടങ്ങി. ജില്ലാ കലക്ടര്‍ നിയോഗിച്ച സ്പെഷ്യല്‍ സ്ക്വാഡിന്റെ പരിശോധനയിലാണ് തോടുകളിലേയും, ക്വാറികളിലേയും വെള്ളം ടാങ്കര്‍ ലോറികളില്‍ വില്‍പനയ്ക്കെത്തിക്കുന്നതായി കണ്ടെത്തിയത്. വീടുകളിലെ കിണറുകളില്‍ നിന്നടക്കം ലൈസന്‍സ് ഇല്ലാതെയാണ് വ്യാവസായികാടിസ്ഥാനത്തില്‍ കുടിവെള്ളം വന്‍തോതില്‍ വില്‍പനയ്ക്കായെത്തിക്കുന്നത്. 

തിരുവാണിയൂര്‍ പഞ്ചായത്തിെല കുമ്പപ്പിള്ളിയിലെ ഈ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് കുടിവെള്ള വില്‍പനകേന്ദ്രം. വേനല്‍ കടുത്തതോടെ ദിനംപ്രതി ചെറുതും വലുതുമായ ലോറികള്‍ കുടിവെള്ളവുമായി നഗരത്തിലേക്ക് നീങ്ങുന്നു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഇക്കാണുന്ന കിണറില്‍ നിന്നാണ് വെള്ളമെടുക്കുന്നതെന്ന് തോന്നും. പക്ഷേ യാഥാര്‍ഥ്യം അതല്ല. ഇരുപത് മീറ്റര്‍ മാത്രം അകലത്തിലുള്ള കുമ്പപ്പിള്ളി തോട്ടിലെ വെള്ളമാണ് മോട്ടോര്‍ ഉപയോഗിച്ച് ടാങ്കറുകളിലേക്ക് നേരിട്ട് പമ്പ് ചെയ്യുന്നത്. പഞ്ചായത്തിന്റേയോ, ഭക്ഷ്യസുരക്ഷാവകുപ്പിന്റേയോ ഒന്നും തന്നെ ലൈസന്‍സ് ഇല്ലാതെയാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ശുദ്ധീകരണപ്ലാന്റ് പോലും സ്ഥാപിക്കാതെയാണ് വീടുകളോട് ചേര്‍ന്നുള്ള കിണറുകളിലെ വെള്ള വില്‍പനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.

തിരുവാണിയൂര്‍, മാമല, ശാസ്താംമുകള്‍ എന്നിവിടങ്ങളിലെ ക്വറികള്‍ കേന്ദ്രീകരിച്ചും കുടിവെള്ള കച്ചവടക്കാര്‍ സജീവമായിട്ടുണ്ട്. ക്വാറികളില്‍ കെട്ടികിടക്കുന്ന മലിനജലം ടാങ്കര്‍ ലോറികളിലേക്ക് പമ്പ് ചെയ്യുന്നതായും കണ്ടെത്തി. പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആരോഗ്യം, റവന്യൂ, ഭക്ഷ്യസുരക്ഷാവകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സ്്ക്വാഡിനെ ജില്ലാ കലക്ടര്‍ രൂപീകരിച്ചത്. ജില്ലയിലെ മുഴുവന്‍ കുടിവെള്ള വിതരണകേന്ദ്രങ്ങളിലും വരും ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തും. ശുദ്ധീകരണ പ്ലാന്റുകള്‍ പോലും സ്ഥാപിക്കാതെ അനധികൃതമായി കുടിവെള്ള കച്ചവടം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് കലക്ടറുടെ നിര്‍ദേശം

MORE IN CENTRAL
SHOW MORE