പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജന സന്ദേശവുമായി സൈക്കിള്‍ റാലി

cycle-rally
SHARE

പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജന സന്ദേശവുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ റാലി. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന യാത്ര വയനാട്ടിലെത്തി. ഫെബ്രുവരി 10 ന് കോയമ്പത്തൂരില്‍ നിന്നാണ് യാത്ര തുടങ്ങിയത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണ മേഖലാ സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോഡാണ് പ്ലാസ്റ്റിക്ക് വിരുദ്ധ പ്രചാരണവുമായി സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക്ക് മുക്തമാക്കി ഭൂമിയെ രക്ഷിക്കൂ എന്നതാണ് യാത്രയുടെ സന്ദേശം. ഫെബ്രുവരി 10ന് കോയമ്പത്തൂരില്‍ നിന്ന് തുടങ്ങിയ യാത്ര ഉദുമല്‍പേട്ട, മൂന്നാര്‍ കോതമംഗലം,കൊടുങ്ങല്ലൂര്‍,കോഴിക്കോട് വഴിയാണ് വയനാട്ടിലെത്തിയത്. മാര്‍ച്ച് 1 ന് കോയമ്പത്തൂരില്‍ സമാപിക്കും

സോട്ട് അന്‍സാര്‍,സ്‌പോര്‍ട്‌സ് സെക്രട്ടറിരാജ്യത്തെ വിവിധ എയര്‍പോട്ടുകളില്‍ നിന്ന് തെരഞ്ഞെടുത്ത 12 ഉദ്യോഗസ്ഥരാണ് യാത്രയില്‍ പങ്കെടുക്കുന്നത്. വയനാട് ബത്തേരിയിലെത്തിയ സൈക്കിള്‍ യാത്രയ്ക്ക് സ്വീകരണം നല്‍കി.

MORE IN CENTRAL
SHOW MORE