കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കുടുംബാരോഗ്യകേന്ദ്രം

chernalloor-health-center
SHARE

എറണാകുളം ചേരാനല്ലൂര്‍ ബട്ടര്‍ഫ്ലൈ ഫ്ലൈഒാവറിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ഭീഷണിയില്‍  ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും. ഇടപ്പള്ളി, ചേരാനല്ലൂര്‍ , കോതാട് എന്നിവിടങ്ങളിലെ ആയിരകണക്കിന് സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രം കൂടിയാണ് ഈ കുടുംബാരോഗ്യകേന്ദ്രം. 

ഉച്ചവരെ ഒരു ഡോക്ടറുടെ സേവനം മാത്രം ലഭിച്ചിരുന്ന ഒരു പ്രാഥമികാരോഗ്യകേന്ദ്രമായിരുന്നു മൂന്ന് വര്‍ഷം മുന്‍പ് വരെ ഈ സ്ഥാപനം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കുടുംബാരോഗ്യകേന്ദ്രം പദ്ധതിയാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യകേന്ദ്രത്തെ ഇപ്പോള്‍ ആയിരങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റിയത്. 

രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് ആറ് വരെയായി നാല് ഡോക്ടര്‍മാരുടെ സേവനം. 32 പാരാമെഡിക്കല്‍ സ്റ്റാഫ്. നാനൂറ് ഒപി വരെയാണ് ഒരു ദിവസം ഉണ്ടാകുന്നത്. ബട്ടര്‍ഫ്ളൈ ഫ്ളൈ ഒാവറിനായി ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന 40 ഏക്കറോളം വരുന്ന ഭൂമിയില്‍ ഈ കുടുംബാരോഗ്യകേന്ദ്രത്തിന്റെ 35 സെന്റും ഉള്‍പ്പെടും. എം.പി ഫണ്ടില്‍ നിന്നും എം എല്‍എ ഫണ്ടില്‍ നിന്നുമായി 3 കോടി രൂപ ചെലവഴിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിനിടെയാണ് കുടിയറിക്കല്‍ ഭീഷണി. പാത വികസനത്തിന്റെ പേരില്‍ ആരോഗ്യകേന്ദ്രത്തെ ഇല്ലാതാക്കരുെതന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും ആവശ്യം.

MORE IN CENTRAL
SHOW MORE