ഇരുണ്ട കാലത്തിന്റെ കഥ പറഞ്ഞ് ഡാര്‍ക് തിംഗ്സ്

darkthings
SHARE

മലയാളിയായ ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഇംഗ്ലീഷ്  നാടകം ഡാര്‍ക് തിംഗ്സ് തൃശൂർ രാജ്യാന്തര നാടകോൽസവത്തിൽ കയ്യടി നേടി. ദൃശ്യങ്ങളുടെ അകമ്പടിയിൽ ഒരുക്കിയ വേദി നാടക ആസ്വാദകരുടെ ഹൃദയങ്ങൾ കീഴടക്കി.

ഇരുണ്ട കാലമാണ് ഡാർക് തിങ്ങ്സ് നാടകം പറയുന്ന കഥ. യുദ്ധ കാലഘട്ടത്തിൽ തൊഴിലാളികൾ അനുഭവിക്കേണ്ടി വന്ന ദുരിതം. നാടുവിട്ട് മറ്റൊരിടത്തേയ്ക്ക് പലായനം ചെയ്യേണ്ടി വന്ന ദുർഗതി. അഭയാർഥികളുടെ നൊമ്പരങ്ങൾ. ഇവയെല്ലാം കയ്യടക്കത്തോടെ അരങ്ങിൽ എത്തി. 

നടന്റെ ശരീരവും ശബ്ദവും ,സംഗീതവും ചേര്‍ത്തുളള ദൃശ്യംബിംബങ്ങളാണ് ഡാര്‍ക് തിംഗ്സിന്റെ പ്രത്യേകത. നാടകം  അരങ്ങിലെത്തിച്ചത് ദില്ലിയിലെ പെർഫോമൻസ് സ്റ്റഡീസ് കലക്ടീവാണ്.

MORE IN CENTRAL
SHOW MORE