വാർധക്യമില്ലാത്ത മനസുകൾ; പാട്ടും നൃത്തവുമായി വയോജനോത്സവം

vayojanotsavam
SHARE

കല കുടിയേറിയ മനസുകൾക്ക് വാർധക്യമില്ല. സംശയമുള്ളവർക്ക് കാണാം ആലപ്പുഴ കലവൂരിൽ നടന്ന വയോജനോത്സവത്തിലെ ചില പ്രകടനങ്ങൾ. പാട്ടുപാടിയും നൃത്തമാടിയും വാർധക്യം കൊണ്ടാടാൻ നാട്ടുകാർക്ക് അവസരം ഒരുക്കിയത് ആര്യാട് ബ്ലോക്ക്‌ പഞ്ചായത്താണ്. 

പ്രായമൊക്ക വീടിന്റെ അടുക്കിലയിൽ മൂടിവച്ചാണ് അമ്മമാർ കലയുടെ വസന്തം തീർക്കാൻ എത്തിയത്. നിത്യ നർത്തകരോട് മത്സരിക്കാൻ പോലും ആത്മവിശ്വാസമുള്ള വീട്ടമ്മമാർ വേദിയിൽ നിറഞ്ഞാടി.

ആര്യാട് ബ്ലോക്കിന് കീഴിലെ 80 വാർഡുകളിൽ നിന്നായി 63പേരാണ് മത്സരത്തിന് എത്തിയത്. മത്സരം ഉത്സവമായപ്പോൾ അപ്പീലൊ, കരച്ചിലോ, കപ്പുയർത്താലോ ഇല്ലാതെയാണ് കലയ്ക്ക് നരബാധിക്കാത്ത വയോജനങ്ങൾ മടങ്ങിയത്.

MORE IN CENTRAL
SHOW MORE