പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം

toll
SHARE

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ എ.ഐ.വൈ.എഫ്  പ്രവർത്തകരും ടോൾ കമ്പനി ജീവനക്കാരുമായി സംഘർഷം. പ്രവർത്തകരുടെ വാഹനത്തിൽ ടോൾ പ്ലാസയിലെ സ്റ്റോപ്പ് ബാരിയർ തട്ടി ചില്ല് പൊട്ടിയതാണ് കാരണം. 

എ.ഐ.വൈ.എഫിന്റെ നവോത്ഥാന ജാഥ കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവർത്തകർ. ഇവരുടെ വാഹനം ടോൾ പ്ലാസ കടക്കുന്നതിനിടെ സ്റ്റോപ്പ് ബാരിയർ തട്ടി ചില്ല് പൊട്ടി. നഷ്ടപരിഹാരം കൊടുക്കാൻ ടോൾ കമ്പനി വിസമ്മതിച്ചു. ഇതോടെ തർക്കമായി. ജാഥ കഴിഞ്ഞ് തെക്കൻ ജില്ലകളിലേക്ക് മടങ്ങുകയായിരുന്ന മറ്റു വാഹനങ്ങളിലെ പ്രവർത്തകർ ടോൾ പ്ലാസയിൽ ഇറങ്ങി. ടോൾ വാങ്ങുന്നത് തടഞ്ഞു. വാഹനങ്ങൾ ബലമായി കടത്തിവിട്ടു. ആയിരത്തോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് അണിനിരന്നതോടെ സംഘർഷമായി. പുതുക്കാട് പൊലീസ് എത്തി മധ്യസ്ഥ ശ്രമങ്ങൾ നടത്തി. പ്രശ്നം പരിഹരിക്കാൻ സി പി ഐ പ്രാദേശിക തോക്കളും എത്തി.ചില്ല് പൊട്ടിയതിന്റെ നഷ്ടപരിഹാരമായി പതിനായിരം രൂപ നൽകാൻ ടോൾ കമ്പനി അവസാനം തയാറായി.

ഒരു മണിക്കൂർ ടോൾ പിരിവും മുടങ്ങി. നഷ്ടപരിഹാരം വാങ്ങിയ ശേഷം പ്രവർത്തകർ പിരിഞ്ഞു പോയതോടെ ടോൾ പിരിവ് പുനരാരംഭിച്ചു. 

MORE IN CENTRAL
SHOW MORE