ആലപ്പുഴയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച; നെട്ടോട്ടമോടി നഗരവാസികൾ

alappuzha-drinking-water
SHARE

ആലപ്പുഴ നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. തകഴിയിലെ പ്രധാന പൈപ്പ്്ലൈന്‍ പൊട്ടിയതാണ് കാരണം. അറ്റകുറ്റപ്പണി നീണ്ടതോടെ ഒരുതുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നഗരവാസികള്‍. കോടികള്‍ മുടക്കിയ കുടിവെള്ള പദ്ധതിയാണ് ഇടയ്ക്കിടെ മുടങ്ങുന്നത്

പാത്രങ്ങള്‍ നിരത്തി വീട്ടമ്മമാര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് എട്ടുദിവസമായി. ഒരു തുള്ളിവെള്ളമില്ല. 228 കോടി രൂപ മുടക്കി ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥായാണിത്. അടിക്കടി പൈപ്പ് പൊട്ടലും ജലവിതരണം തടസപ്പെടലും. തകഴി ഹൈസ്കൂളിന് സമീപം  രണ്ടിടങ്ങളില്‍ പൈപ്പ് തകര്‍ന്നതാണ് കുടിവെള്ള വിതരണം തടസപ്പെടാന്‍ കാരണം. ലഭിക്കുന്ന വെള്ളത്തിനാണെങ്കില്‍ ഗുണനിലവാരമില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു

ആലപ്പുഴ നഗരസഭയിലെ 52 വാര്‍ഡുകളിലേക്കും സമീപത്തെ എട്ടുപ‍ഞ്ചായത്തുകളിലേക്കും ശുദ്ധജലമെത്തിക്കാനുളള യുഡിസ്മാറ്റ് പദ്ധതി പാളിത്തുടങ്ങിയിട്ടും ജില്ലയിലെ മന്ത്രിമാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നഗരസഭാധ്യക്ഷന്‍ പറയുന്നു. തകഴി ഭാഗത്തെ പ്രധാന ലൈനില്‍ ഗുണനിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതാണ് ഇടയ്ക്കിടെ പൊട്ടാന്‍ കാരണമെന്നാണ് ആരോപണം

MORE IN CENTRAL
SHOW MORE