കൊച്ചി ജലമെട്രോ കമ്മിഷനിങ് അടുത്ത ഡിസംബറിൽ

metro-1
SHARE

കൊച്ചി ജലമെട്രോ കമ്മിഷനിങ് അടുത്ത ഡിസംബറില്‍. ഇരുപത്തി മൂന്ന് അത്യാധുനിക ബോട്ടുകളുമായിട്ടാവും ജലമെട്രോ സര്‍വീസ് തുടങ്ങുകയെന്ന് കെഎംആര്‍എല്‍ അറിയിച്ചു. ജലമെട്രോ നടത്തിപ്പിനായി പ്രത്യേക കമ്പനിയും രൂപീകരിക്കും.

100 പേര്‍ക്കു സഞ്ചരിക്കാവുന്ന 23 അത്യാധുനിക ബോട്ടുകളുടെയും 19 ബോട്ടു ജെട്ടികളുടെയും നിര്‍മാണം 2019 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നുറപ്പിച്ചാണ് കെഎംആര്‍എല്‍ പ്രഖ്യാപനം . പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമിയേറ്റെടുക്കാന്‍ 72 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അധികമായി അനുവദിക്കും. മുന്‍സിപ്പല്‍, പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ പരിധിക്ക് പുറത്തായിരിക്കും ജലമെട്രോ നിര്‍മാണമെന്ന ഉറപ്പും സര്‍ക്കാര്‍ കെഎംആര്‍എലിന് നല്‍കി. ജലമെട്രോ നടത്തിപ്പ് കെഎംആര്‍എലിന് കൈകാര്യം ചെയ്യാനാവില്ലയെന്ന വിലയിരുത്തലിലാണ് ഉപകമ്പനി രൂപീകരിക്കാനുളള തീരുമാനം.

കാക്കാനാട്ടേക്കുളള ജലപാതയില്‍ ബോട്ടുകളുടെ യാത്രയ്ക്ക് തടസമായി നില്‍ക്കുന്ന ബ്രഹ്മപുരം പാലം പൊളിച്ച് പുതിയത് പണിയാനും  തീരുമാനിച്ചിട്ടുണ്ട്. കൊച്ചിക്കു ചുറ്റുമുളള എഴുപത്തിയാറ് കിലോ മീറ്റര്‍ കായല്‍ മേഖലയിലൂടെയാണ് ജലമെട്രോ കടന്നു പോകുന്നത്.

MORE IN CENTRAL
SHOW MORE