തൊടുപുഴ–ആനക്കയം റോഡിനായി ജനകീയി സമിതി

thodupuzha-anakkayam-road
SHARE

തകർന്നു കിടക്കുന്ന തൊടുപുഴ–ആനക്കയം റോഡ്  ഗതാഗത യോഗ്യമാക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ജനകീയി സമിതി രംഗത്ത്.  ഈ റൂട്ടിലോടിയിരുന്ന  സ്വകാര്യ ബസ്  നിർത്തലാക്കിയിട്ട് മൂന്ന്  മാസം പിന്നിട്ടു. അനാസ്ഥയില്‍ പ്രതിഷേധിച്ച്   തൊടുപുഴ പൊതുമരാമത്ത് ഓഫിസ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍  അറിയിച്ചു.    

തൊടുപുഴയില്‍ നിന്ന് ആനക്കായത്തെത്താന്‍ വഴിയിലെ നിരവധി ആനക്കയങ്ങള്‍ മറികടക്കണം.  കുഴിയില്‍ നിന്ന് കുഴിയിലേക്കുള്ള  നടുവൊടിയ്ക്കുന്ന യാത്ര. 

ഇതുവഴി കെഎസ്ആർടിസി ഓടുന്നുണ്ടെങ്കിലും പല ദിവസവും ട്രിപ്പ് മുടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും സ്കൂൾ വാഹനങ്ങളുമെല്ലാം വളരെ കഷ്ടപ്പെട്ടാണ് കടന്നു പോകുന്നത്.  മഹാപ്രളയത്തിനു ശേഷം പൊതുമരാമത്ത്  മന്ത്രി തൊടുപുഴയിൽ നടത്തിയ അവലോകന യോഗത്തിൽ തകർന്ന റോഡ്  30 ദിവസത്തിനകം നന്നാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു നടപടികളും ഉണ്ടായിട്ടില്ല.

വെള്ളിയാമറ്റം, മൂലമറ്റം റോഡുകളുടെ സമാന്തര പാതയായ കാരിക്കോട്–ആനക്കയം– കാഞ്ഞാർ റോഡ് കിഫ്ബിയിൽപെടുത്തി 2 വർഷം മുമ്പ്‌ 45 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതാണെങ്കിലും അനന്തര നടപടികളുണ്ടായില്ല.  പിന്നീട് 1.17 കോടി രൂപ റോഡിന് അനുവദിച്ചതായി പൊതുമരാമത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും രണ്ട് മാസമായിട്ടും ടെണ്ടർ നടപടികളുണ്ടായിട്ടില്ല. 

റോഡ് നന്നാക്കുന്നത് വരെ പ്രതിഷേധവുമായി മുമ്പോട്ട് പോകുമെന്ന് ആനക്കയം റോഡ് സംരക്ഷണ ജനകീയ സമിതി അറിയിച്ചു.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.