തൃശൂര്‍ കോര്‍പറേഷനില്‍ സി.പി.എം-സി.പി.ഐ പോര്

Trissur-eputy
SHARE

തൃശൂര്‍ കോര്‍പറേഷനില്‍ സി.പി.എം, സി.പി.ഐ. പോര് ശക്തം. സി.പി.എമ്മിന്റെ മേയര്‍ സ്ഥാനമൊഴിഞ്ഞ‌തിന്റെ പിറ്റേന്ന് മേയറുടെ ചേംബര്‍ തന്നെ എലിശല്യത്തിന്റെ പേരില്‍ പൊളിച്ചു. സി.പി.ഐയുടെ ഡപ്യൂട്ടി മേയര്‍ക്കാണ് മേയറുടെ താല്‍ക്കാലിക ചുമതല. മേയറുടെ ചേംബറില്‍ പ്രവേശിക്കാതിരിക്കാന്‍ സി.പി.എം മനപൂര്‍വം ഒരുക്കിയ നാടകമാണിതെന്ന് ഡപ്യൂട്ടി മേയര്‍ ബീന മുരളി പ്രതീകരിച്ചു.  

തൃശൂര്‍ കോര്‍പറേഷന്റെ മേയര്‍ പദവി സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പങ്കിട്ടെടുത്തിരുന്നു. മൂന്നു വര്‍ഷം സി.പി.എമ്മിന്. പിന്നെ, ഒരു വര്‍ഷം സി.പി.ഐയ്ക്ക്. അവസാന വര്‍ഷം വീണ്ടും സി.പി.എമ്മിന്. ഇതായിരുന്നു ധാരണ. മേയര്‍ അജിത ജയരാജന്‍ ഇതുപ്രകാരം സ്ഥാനമൊഴിഞ്ഞു. അടുത്ത മേയര്‍ സി.പി.ഐയുടേതു തന്നെയാണ്. പക്ഷേ, പുതിയ മേയര്‍ വരുന്നതു വരെ ഡപ്യൂട്ടി മേയര്‍ ബീന മുരളിയ്ക്കാണ് മേയറുടെ ചുമതല. മേയറുടെ ചേംബറില്‍ ഇരിക്കേണ്ടതും ബീന മുരളിയാണ്. പഴയ സി.പി.എമ്മുകാരിയും ഇപ്പോള്‍ സി.പി.ഐയക്കാരിയുമായ ബീന മുരളിയോട് കോര്‍പറേഷനിലെ സി.പി.എം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഈ ഒറ്റക്കാരണത്താല്‍ മേയറുടെ ചേംബര്‍ എലി ശല്യത്തിന്റെ പേരില്‍ പൊളിച്ചെന്നാണ് ബീന മുരളി പറയുന്നത്.

മേയര്‍ ഉപയോഗിച്ചിരുന്ന കാറും വര്‍ക്്ഷോപ്പിലാണ്. മേയറുടെ ചേംബറും കാറും അങ്ങനെ ഡപ്യൂട്ടി മേയര്‍ തല്‍ക്കാലത്തേയ്ക്കു ഉപയോഗിക്കേണ്ടെന്ന അസൂയയാണ് സി.പി.എമ്മിലെ ചില നേതാക്കള്‍ക്കെന്ന് അവര്‍ ആരോപിക്കുന്നു. അതേസമയം, എലിശല്യം രൂക്ഷമായതിനാല്‍ അറ്റകുറ്റപണി ചെയ്യാനാണ് തല്‍ക്കാലത്തേയ്ക്ക് ചേംബര്‍ അടച്ചതെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ 

വിഷ്വല്‍ ടി.വിയു വഴി അയച്ചു. ഓഡിയോ എക്സ്റ്റേണല്‍ എഫ്.ടി.പി. എഡിറ്റോറിയല്‍ ഫോള്‍ഡറില്‍.

MORE IN CENTRAL
SHOW MORE