കോതമംഗലത്ത് വനാന്തരത്തില്‍ കാട്ടാനയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി

kothamangalam-elephant
SHARE

കോതമംഗലത്ത് വനാന്തരത്തില്‍ കാട്ടാനയെ സാരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ഡോക്ടറെ വരുത്തി ചികില്‍സ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആന തിരികെ കാടുകയറിയതിനാല്‍ അതിന് കഴിഞ്ഞില്ല. കോതമംഗലത്ത് ഇടമലയാർ പവർഹൗസിനോട് ചേർന്ന തോട്ടിലാണ് മണിക്കൂറുളോളം ആന നിലയുറപ്പിച്ചത്.  

ഇടമലയാർ ഡാമിന് താഴെ പവർഹൗസിനു സമീപത്തുകൂടിയൊഴുകുന്ന തോടിന്റെ കരയിലാണ് ഇങ്ങനെ ശരീരമാകെ ചെളിപുരണ്ട നിലയില്‍  ആനയെ കണ്ടെത്തിയത്. 20 വയസിനു മുകളിൽ പ്രായം തോന്നിച്ച പിടിയാനയുടെ ഇടത് ചെവിക്കാണ് സാരമായ പരുക്കുള്ളത്. ദിവസങ്ങളോളം പഴക്കമുള്ള പരുക്കായതിനാല്‍ ഒരുഭാഗം അറ്റുവീഴാറായ നിലയിലാണ്. തലയിലും, വലതു വശത്തെ മുൻകാലിലുമുള്ള പരുക്കകളും ഗുരുതരമാണ്. കാട്ടില്‍ ആനകൾ തമ്മില്‍ കുത്തുകൂടിയതിലൂടെ ഏറ്റതാണ് പരുക്കുകള്‍ എന്നാണ് നിഗമനം. കൊമ്പ് ആഴ്ന്നിറങ്ങിയത് പോലെയുള്ള പരുക്കാണ് ചെവിയിലേത്. 

പരിക്കേറ്റ ആനകൾ ഇങ്ങനെ വെള്ളത്തിൽ ഇറങ്ങിനില്‍ക്കുന്നത് സാധാരണമാണ്. വിവരമറിഞ്ഞ് തുണ്ടം റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകർ സ്ഥലത്തെത്തി. തുടര്‍ന്ന് കോടനാട് നിന്ന് ഡോക്ടറെ വരുത്തിയെങ്കിലും അപ്പോഴേക്ക് ആന കാട്ടിലേക്ക് കയറിപ്പോയി. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ ആന വീണ്ടും മടങ്ങിയെത്താന്‍  സാധ്യതയുണ്ട്. 

MORE IN CENTRAL
SHOW MORE