ആറന്‍മുള കണ്ണാടി മുതല്‍ പഴയ നാണയങ്ങള്‍വരെ കാണാം അടുത്തറിയാം; പഴയരിക്കണ്ടം സ്‌കൂളില്‍ പ്രദര്‍ശനം

idukki-exihibition.pngn
SHARE

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി പഴയരിക്കണ്ടം സര്‍ക്കാര്‍ സ്‌കൂളില്‍ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. കാര്‍ഷിക വിഭവങ്ങളും പുരാതന  കാര്‍ഷിക ഉപകരണങ്ങളും പ്രദര്‍ശനത്തില്‍ നിരന്നു. പ്രദര്‍ശന വസ്തുക്കള്‍ കണ്ടെത്തി എത്തിച്ചതും വിദ്യാര്‍ഥികള്‍ തന്നെയാണ്.

കാര്‍ഷിക ഉപകരണങ്ങളായിരുന്നു.കലപ്പ, അളവുകൊട്ട ,വാലന്‍കുട, ചെമ്പുകലം കല്‍ച്ചട്ടി, മീന്‍കൂട, എന്നിങ്ങനെ നീളുന്നു പ്രദര്‍ശന വസ്തുക്കള്‍. പുതുതലമുറയ്ക്ക് അപരിചിതമായ കാര്‍ഷികസംസ്ക്കാരത്തിന്റെ നേര്‍ചിത്രമായിരുന്നു പ്രദര്‍ശനത്തില്‍ ഒരുക്കിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വസ്തുക്കളായിരുന്നു പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.ആറന്‍മുള കണ്ണാടി മുതല്‍ പഴയ നാണയങ്ങള്‍വരെ പ്രദര്‍ശവസ്തുകളില്‍ സ്ഥാനം പിടിച്ചു.

 അറുപത്തിയഞ്ചോളം  ഇലക്കറികള്‍, കിഴങ്ങു വര്‍ഗങ്ങള്‍കൊണ്ടുള്ള വിഭവങ്ങള്‍, ചക്കകുരു പായസം, പപ്പായ മിക്‌സ്ച്ചര്‍, വിവിധതരം ചമന്തികള്‍, അവല്‍കപ്പ, എള്ളുബോളി, മത്തങ്ങയപ്പം തുടങ്ങിയ പുതുതലമുറക്ക് അത്ര പരിചയമില്ലാത്ത വിഭവങ്ങളും പ്രദര്‍ശനത്തിലുണ്ട്. രസം, ഗന്ധകം ,ചായില്യം, ഗൗരിപാഷണം, മനയോല, രസകര്‍പ്പൂരം തുടങ്ങിയ ഔഷധങ്ങള്‍ ശുദ്ധി ചെയ്ത് സൂക്ഷിക്കുന്ന ഔഷധപെട്ടി വിദ്യാര്‍ഥികളിലും കൗതുകമുണര്‍ത്തി. പഴമയിലേക്ക് ഒന്നു തിരിഞ്ഞു നടക്കാനായതിന്റെ ആവേശത്തിലാണ് വിദ്യാര്‍ഥികള്‍.

MORE IN CENTRAL
SHOW MORE