ആടുകൾ കൂട്ടമായി ചത്തൊടുങ്ങുന്നു; കാരണം തേടി വിദഗ്ധർ

goat
SHARE

മറയൂരില്‍ ആടുകള്‍ കൂട്ടമായി ചത്തൊടുങ്ങിയതിന്റെ രോഗകാരണം തേടി  വിദഗ്ധ സംഘം പരിശോധന നടത്തി. രോഗംബാധിച്ച ആടുകള്‍ക്ക് പ്രതിരോധ മരുന്ന് കുത്തിവെച്ചു.  ഇരുന്നൂറിലധികം  ആടുകളാണ് പ്രദേശത്ത് രണ്ടാഴ്ച്ചയ്ക്കിടെ ചത്തത്.    

മറയൂര്‍ അഞ്ചുനാട് മേഖലയിലെ ആദിവാസി കോളനികളിലാണ് ആടുകള്‍ക്ക് അപൂര്‍വരോഗം ബാധിച്ചത്. പരിശോധനയില്‍ ഗോട്ട് പ്ലേഗ്  എന്ന വൈറല്‍ ബാധയാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചു. രോഗംബാധിച്ച ആടുകള്‍ക്ക് പ്രതിരോധ മരുന്ന് കുത്തിവെക്കുകയും മറ്റുള്ളവയ്ക്ക് രോഗം പടരാതിരിക്കാന്‍ വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തു. ചുരക്കുളം, പൊങ്ങംപള്ളി, പുതുവെട്ട് എന്നീ ആദിവാസി കോളനികളിലാണ് പ്രതിരോധ മരുന്ന് നല്‍കിയത്.

 ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജി സംഭവസ്ഥലം സന്ദര്‍ശിച്ചു. മൂന്നാര്‍ വെറ്റിനറി പോളി ക്ലിനിക്ക് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ആര്‍. എസ് രാമസ്വാമി, ഡോക്ടര്‍ ഷൈജു. ദേവികുളം മൃഗസംരക്ഷണ വകുപ്പ് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, കാന്തല്ലൂര്‍ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

MORE IN CENTRAL
SHOW MORE