കൊച്ചി മെട്രോ കാന്റിലിവർ പാലം അവസാന ഘട്ടത്തിലേക്ക്

metro-bridge
SHARE

കൊച്ചി മെട്രോയുടെ കാന്റിലീവര്‍ പാലം അവസാനഘട്ടത്തിലേക്ക്.  സൗത്ത് റയില്‍വേ സ്റ്റേഷനില്‍ മെട്രോയുടെ കടവന്ത്ര, സൗത്ത് സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് കാന്റിലീവര്‍ പാലം. അര്‍ധവൃത്താകൃതിയിലുള്ള പാലത്തിന് തൂണില്ലാതെ തൊണ്ണൂറ് മീറ്ററാണ് നീളം.  

ഇരു ഭാഗത്തുനിന്നും പണിതുവന്ന ഈ പാലം ഒന്നിക്കാന്‍ ഇനി മുന്നുമീറ്റര്‍ അകലം മാത്രം. അതോടെ, മെട്രോയുടെ കാന്റിലീവര്‍ പാലം പൂര്‍ത്തിയാകും. അര്‍ധവൃത്താകൃതിയില്‍ തൂണില്ലാത്ത തൊണ്ണൂറ് മീറ്റര്‍ നീളമുള്ള പാലമാണിത്. ഇന്ത്യന്‍ മെട്രോകളില്‍ ഇതിന് സമാനമായ മറ്റ് പാലങ്ങള്‍ ഇല്ലായെന്നുള്ളത് ശ്രദ്ധേയമാണ്.

ഇരു വശത്തും ഉരുക്ക് ചട്ടക്കൂടിന്റെ ബലത്തിലാണ് പണി പൂര്‍ത്തിയാക്കിയത്. അവസാനഘട്ടത്തിലേക്ക് എത്തിയതോടെ, ഇത് മാറ്റി. പാലത്തിന്റെ അവസാനഭാഗത്തിന് കമ്പി കെട്ടുകയാണിപ്പോള്‍. ബുധനാഴ്ച്ചയോടെ പാലം കൂട്ടിമുട്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്തായാലും, മെട്രോ ഈ പാലത്തിലൂെട ഇങ്ങനെ ഒാടിത്തുടങ്ങാന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.

MORE IN CENTRAL
SHOW MORE