വൈക്കം താലൂക്കിൽ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം

vaikom-harthal
SHARE

വൈക്കം താലൂക്കിൽ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് തുടരുകയാണ്. 

ഇന്നലെ രാത്രി വൈക്കം മുരിയൻ കുളങ്ങരയിലാണ് ബി ജെ പി, സി പി എം സംഘർഷമുണ്ടായത്. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സമൂഹമാധ്യമത്തിലെ കുറിപ്പിനെ ചൊല്ലിയുള്ള  തർക്കമാണ് സംഘർഷത്തിന് കാരണം.  ആർ എസ് എസ് കാര്യാലയത്തിന് നേരെയുണ്ടായ കല്ലേറിൽ നാല് ബി ജെ പി പ്രവർത്തകർക്ക് പരുക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ചാണ് ബി ജെ പി പിന്തുണയോടെ സംഘപരിവാർ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. പൊലീസുമായുണ്ടായ ഉന്തും തള്ളുമൊഴിച്ചാൽ ഹർത്താൽ സമാധാനപരമായിരുന്നു. ആദ്യ മണിക്കൂറിൽ കെ എസ് ആർ ടി സി സർവീസ് നടത്തിയെങ്കിലും പ്രതിഷേധക്കാർ തടഞ്ഞു. അപൂർവം സ്വകാര്യ വാഹനങൾ മാത്രം നിരത്തിലിറങ്ങി. വൈക്കം തവണ കടവ് ബോട്ട് - ജംങ്കാറും ഇന്ന് സർവീസ് നടത്തിയില്ല. ഇതോടെ ജനജീവിതം പൂർണമായും സ്തംഭിച്ചു. രാവിലെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ആർ എസ് എസ് ബി ജെ പി പ്രവർത്തകർ പൊലീസുമായി കൊമ്പുകോർത്തത്. പ്രകടനത്തിനിടെ ഇടതുസംഘടനകളുടെ കൊടിമരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പൊലീസ് ഇത് തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്.  

MORE IN CENTRAL
SHOW MORE