ജീവന്‍ പൊലിഞ്ഞിട്ടും തുടരുന്ന അനാസ്ഥ; കുഴിയടക്കൽ പ്രഹസനം

kakkanad-road
SHARE

റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻ പൊലിഞ്ഞിട്ടും അനാസ്ഥ തുടർന്ന് പൊതുമരാമത്ത് വകുപ്പ്. കാക്കനാട്  സിവിൽലൈൻ റോഡിലെ കുഴിയടക്കൽ  പ്രഹസനമായി. പ്രതിഷേധം  ഉയർത്തിയ നാട്ടുകാരുടെ കണ്ണിൽപൊടിയിടാനാണ് ശ്രമം.‌

ചെമ്പ്മുക്കിലെ കുഴിയിൽ തല അടിച്ച് വീണ് ഇരുപത്തിമൂന്നുകാരൻ മരിച്ചതിന് പിന്നാലെ പൊതുമരാമത്തു വകുപ്പ് ഒന്ന് ഉണർന്നുവെന്നാണ് നാട്ടുകാർ കരുതിയത്. പക്ഷെ റോഡിലെ  കുഴിയടക്കൽ ഇങ്ങനെയൊക്കെയാണ്. 

കാൽകുത്തിയാൽ തന്നെ ഒലിച്ചു പോകുന്ന തരത്തിൽ കുഴികളിൽ മെറ്റൽ... അറ്റകുറ്റപണിയെന്നാൽ കൊച്ചിയിലെ പൊതുമരാമത്തുകാർക്ക് ഇതാണ്. മുകളിൽ അൽപ്പം ടാർ പോലും ഇട്ടിട്ടില്ല. 

അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് നാട്ടുകാർ. ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉപരോധസമരവും സംഘടിപ്പിച്ചു

MORE IN CENTRAL
SHOW MORE