പ്രളയത്തില്‍ തകര്‍ന്ന നടപ്പാലം നേരെയാക്കാന്‍ നടപടിയില്ല

vadakkancheri-footpath
SHARE

തൃശൂര്‍ വടക്കാഞ്ചേരിയില്‍ പ്രളയത്തില്‍ തകര്‍ന്ന നടപ്പാലം നേരെയാക്കാന്‍ നടപടിയില്ല. പുല്ലാനിക്കോട് അങ്ങാടി, എങ്കക്കാട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകര്‍ന്നത്. 

ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മിച്ച നടപ്പാലമാണിത്. കഴിഞ്ഞ പ്രളയത്തിനിടെ നടപ്പാലം തകര്‍ന്നു. വടക്കാഞ്ചേരി, പുല്ലാനിക്കാട് ഭാഗങ്ങളില്‍ നിന്ന് എങ്കക്കാട്ടിലേയ്ക്കുള്ള എളുപ്പവഴിയായിരുന്നു. രണ്ടായിരം ഏക്കര്‍ കാര്‍ഷിക മേഖലയിലെ ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുപോയിരുന്നത് ഈ നടപ്പാലത്തിലൂടെയായിരുന്നു. ഇപ്പോള്‍ രണ്ടു കിലോമീറ്റര്‍ ചുറ്റിവളഞ്ഞു വേണം കര്‍ഷകര്‍ക്കു യാത്ര ചെയ്യാന്‍ . പുതിയ പാലം നിര്‍മിക്കാന്‍ ഫണ്ടു അനുവദിക്കാന്‍ സ്ഥലം എം.എല്‍.എ തയാറാണ്. പക്ഷേ, നഗരസഭയുടെ നിസഹകരണംമൂലം ഇതു നടക്കുന്നുമില്ല.

പാലത്തിലൂടെ നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. അപകടം സംഭവിക്കുമെന്നതിനാല്‍ ഇതുവഴി കടന്നുപോകാന്‍ ആളുകള്‍ക്കു ധൈര്യവുമില്ല. നഗരസഭയുടെ കനിവു കാത്തിരിക്കുകയാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE