ഉരുള്‍പൊട്ടലില്‍ ഭൂമി നഷ്ടപ്പെട്ടു; ഒന്നര ഏക്കര്‍ ഭൂമി നല്‍കി സേവാഭാരതി

deshamangalam-landslide
SHARE

തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഭൂമി നഷ്ടപ്പെട്ട മുപ്പത്തിമൂന്നു കുടുംബങ്ങള്‍ക്കു വീടു വയ്ക്കാന്‍ ഒന്നര ഏക്കര്‍ ഭൂമി സേവാഭാരതി പ്രവര്‍ത്തകര്‍ ഒരുക്കി. സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വവും കുടുംബങ്ങള്‍ക്കു വീടു വയ്ക്കാനായി ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഉരുള്‍പൊട്ടലില്‍ നാലു പേരുടെ ജീവനെടുത്ത സ്ഥലം ദേശമംഗലം കൊറ്റമ്പത്തൂര്‍. ഉരുള്‍പൊട്ടലിനു ശേഷം 33 കുടുംബങ്ങള്‍ വീടില്ലാതെ ക്യാംപുകളില്‍ കഴിയുന്നു. ഇവരുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം മനോരമ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. സേവാഭാരതി പ്രവര്‍ത്തകര്‍ ഒന്നര ഏക്കര്‍ ഭൂമി ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. ഈ ഭൂമി കൈമാറാനുള്ള നടപടികള്‍ തുടരുകയാണ്. വീടു നിര്‍മിക്കാനുള്ള സഹായവും സേവാഭാരതി ചെയ്യും. കരുമാങ്കുഴി തെച്ചൊട്ടില്‍ എസ്റ്റേറ്റിലാണ് വീടു നിര്‍മിച്ചു നല്‍കുക. 

സി.പി.എം. നേതാക്കള്‍ ഇടപ്പെട്ട് കുടുംബങ്ങളെ സഹായിക്കാന്‍ മുന്‍കയ്യെടുക്കുന്നുണ്ട്. ക്യാംപുകളില്‍ നിന്ന് കുടുംബങ്ങളെ മാറ്റാന്‍ ഉടന്‍ വീടു നിര്‍മാണം തുടങ്ങേണ്ടതുണ്ട്. ഉരുള്‍പൊട്ടലിനു ശേഷം വീടിരുന്ന ഭൂമി തന്നെ കാണാതായി. ഭൂമി ഇടിഞ്ഞ് രൂപംഭാവം മാറിയ അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വീടു നിര്‍മാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തിയത്. സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയ്ക്കായി കുടുംബങ്ങള്‍ കാത്തിരുന്നെങ്കിലും വൈകുമെന്ന് ഉറപ്പായതോടെ സന്നദ്ധ സംഘടനകളുടെ സഹായം തേടുകയായിരുന്നു.

MORE IN CENTRAL
SHOW MORE