തുമ്പൂർമൂഴി വിനോദ സഞ്ചാരകേന്ദ്രം തുറന്നില്ല; ചെളിയടിഞ്ഞ് ഉദ്യാനം നശിച്ചു

thumboormuzhy
SHARE

തൃശൂര്‍ അതിരപ്പിള്ളിയിലെ തുമ്പൂര്‍മുഴി വിനോദസഞ്ചാര കേന്ദ്രം പ്രളയത്തിനു ശേഷം ഇനിയും തുറന്നില്ല. വിനോദസഞ്ചാര കേന്ദ്രത്തെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലായി. 

പ്രതിദിനം നൂറുകണക്കിനു സന്ദര്‍കര്‍ എത്തിയിരുന്ന വിനോദസഞ്ചാര േകന്ദ്രമാണിത്. പ്രളയത്തിനിടെ തുമ്പൂര്‍മുഴിയില്‍ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നിരുന്നു. കുട്ടികളുടെ കളിയുപകരണങ്ങളും നശിച്ചു. പ്രളയത്തിനിടെ ഒഴുകിയ വന്ന ചെളിയില്‍ തുമ്പൂര്‍മുഴി ഉദ്യാനം പൂര്‍ണമായും നശിച്ചു. ചെക്ഡാമിന് മുകളില്‍ കൂറ്റന്‍ മരങ്ങളും ഇപ്പോഴും കിടക്കുകയാണ്. മണ്ണിടിഞ്ഞതിനാല്‍ സന്ദര്‍ശകര്‍ക്ക് ഈ ഭാഗത്തേയ്ക്കു വരാനും കഴിയില്ല. അപകട ഭീഷണി നിലനില്‍ക്കുകയാണ്. തുമ്പൂര്‍മുഴി അടച്ചതോടെ സമീപത്തെ കടക്കാര്‍ പെരുവഴിയിലായി. വിനോദസഞ്ചാര കേന്ദ്രം തുറക്കാനുള്ള ശ്രമത്തിന് വേഗത പോരെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അതിരപ്പിള്ളിയിലേക്ക് വരുന്ന സന്ദര്‍ശകര്‍ തുമ്പൂര്‍മുഴി കൂടി കണ്ടാണ് പോകാറുള്ളത്. ഈ പ്രതിസന്ധി ഉടനെ മറികടക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

തുമ്പൂര്‍മുഴിയിലെ മനോഹരമായ തൂക്കുപാലമാണ് മറ്റൊരു ആകര്‍ഷണം. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തുമ്പൂര്‍ഉദ്യാനത്തില്‍ നിരവധി ചിത്രശലഭങ്ങള്‍ വിരുന്നെത്താറുണ്ട്. ഉദ്യാനത്തില്‍ ചെളി കയറിയതോടെ ചിത്രശലഭങ്ങളുടെ എണ്ണവും കുറഞ്ഞു. ചിത്രശലഭ ഉദ്യാനത്തെ പഴയ സ്ഥിതിയിലാക്കാന്‍ ടൂറിസം വകുപ്പ് ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിരപ്പിള്ളി, മലക്കപ്പാറ മേഖലയിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന ടൂറിസം വാഹനങ്ങളാണിത്. സന്ദര്‍ശകര്‍ കുറഞ്ഞതോടെ ഈ വാഹനങ്ങള്‍ നിരത്തിലിറക്കിയിട്ട് നാളേറെയായി.

MORE IN CENTRAL
SHOW MORE