സ്തനാർബുദം; സഞ്ചരിക്കുന്ന ആശുപത്രിയുമായി ക്യാൻക്യൂർ ഫൗണ്ടേഷൻ

cancure-foundation
SHARE

സ്തനാര്‍ബുദ പരിശോധനക്കായുള്ള സഞ്ചരിക്കുന്ന ആശുപത്രിയുമായി എറണാകുളം ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്‍. വരും ദിവസങ്ങളില്‍ എറണാകുളത്തും സമീപജില്ലകളിലും സേവനം ലഭ്യമാകും. പദ്ധതിയുെട ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ മന്ത്രി കെ. കെ.ശൈലജ നിര്‍വഹിച്ചു. 

രണ്ടു കോടിയോളം രൂപ ചിലവിട്ട് എറണാകുളം റോട്ടറി ക്ലബിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പൂര്‍ണമായും സൗജന്യമായാണ് സ്തനാര്‍ബുദ പരിശോധനകള്‍ നടത്തുക. എറണാകുളം 

ആലപ്പുഴ,തൃശൂര്‍,പാലക്കാട് ജില്ലകളിലെ എല്ലാ മേഖലകളിലേക്കും വരും ദിവസങ്ങളില്‍ വാഹനമെത്തും. പദ്ധതിയുെട ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, യുഎഇ എക്സ്ചേഞ്ച്, അമ‍ൃത  റേഡിയോളജി വകുപ്പ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. വാഹനത്തിന്റെ താക്കോല്‍ ദാന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ ,അമൃത ആശുപത്രി മെഡിക്കല്‍ ഡയറക്റ്റര്‍ ഡോക്ടര്‍ പ്രേം നായര്‍. 

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എ വി പതി എന്നിവര്‍ പങ്കെടുത്തു.

MORE IN CENTRAL
SHOW MORE