ശുദ്ധജലക്ഷാമത്തിന് പരിഹാരം, സൗജന്യമായി പ്യൂരിഫയർ വിതരണം

water-purifier
SHARE

കുടിവെള്ളമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമായി വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം സൗജന്യായി വിതരണം ചെയ്യുന്നു. അമേരിക്കന്‍ മലയാളികളായ അഞ്ചുപേര്‍ ചേര്‍ന്ന് ആയിരം വാട്ടര്‍ പ്യൂരിഫയറുകളാണ് ആ‍വശ്യക്കാര്‍ക്ക് നല്‍കുന്നത്. 

അമേരിക്കയിലെ ഡെന്‍വറിലല്‍‍ ജോലി ചെയ്യുന്ന വിമല്‍ ആന്‍ഡ്രൂസ്, പ്രസീദ് ഗോപാല്‍, തുഷാര ഉറുമ്പില്‍, സന്തോഷ് ജോര്‍ജ്,അനൂപ് അലക്സ് എന്നീ സുഹ‍ൃത്തുക്കള്‍ ചേര്‍ന്ന് കേരളത്തിലേക്ക് അയച്ച ആയിരം വാട്ടര്‍ പ്യൂരിഫയറുകളാണ് അയച്ചത്. തൃക്കാക്കര സ്വദേശിയായ മനോജ് രവീന്ദ്രന്‍ ജില്ലയില്‍ കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി അവരുടെ വീടുകളില്‍ ഉപകരണം സ്ഥാപിക്കുന്നത്. 

അയ്യായിരം രൂപ വില വരുന്ന പ്യൂരിഫയര്‍ സൗജന്യമായാണ്  വിതരണം ചെയ്യുന്നത്. കിണര്‍ വെള്ളം ഉപയോഗശൂന്യമായ സാഹചര്യത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ വിതരണം പ്രളയബാധിത മേഖലയിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി. ആലപ്പുഴ,കോട്ടയം,വയനാട് തുടങ്ങി എല്ലാ പ്രളയബാധിത ജില്ലകളിലും വാട്ടര്‍ പ്യൂരിഫയറുകള്‍ എത്തിക്കുന്നുണ്ട്..

MORE IN CENTRAL
SHOW MORE