ഇടുക്കി ജില്ലയിൽ എസ്എഫ്ഐ–കെഎസ്‍യു–എസ്ഡിപിഐ സംഘട്ടനം തെരുവുയുദ്ധമായി

college-union
SHARE

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നു ഇടുക്കി ജില്ലയിൽ പലയിടത്തും നടന്ന എസ്എഫ്ഐ–കെഎസ്‍യു–എസ്ഡിപിഐ സംഘട്ടനം തെരുവുയുദ്ധമായി. മുട്ടം ടൗണിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് ഗുരുതര പരുക്ക്.   8 കോൺഗ്രസ് നേതാക്കളെ  അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.

തൊടുപുഴ അൽ അസർ കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ  എസ്എഫ്ഐ–എസ്ഡിപിഐ സംഘർഷത്തിൽ  3 എസ്എഫ്ഐ. പ്രവർത്തകർക്കും ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും പരുക്കേറ്റു.  ഇതിന്റെ തുടർച്ചയായാണ്  ഇടുക്കി റോഡിലെ തട്ടുകട എസ്എഫ്ഐ പ്രവർത്തകർ  അടിച്ചുതകർത്തത്.  കുമ്മംകല്ല് സ്വദേശിയുടേതാണു കട.  8 എസ്ഡിപിഐ പ്രവർത്തകരെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

അടിമാലി, മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിലായി ഒട്ടേറെപ്പേർക്കു പരുക്കേറ്റു.   അടിമാലിയിൽ സിപിഎം– കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയതോടെ ടൗണിൽ ഭീകരാന്തരീക്ഷമുണ്ടായി. അടിമാലി സ്റ്റെല്ലാ മേരീസ് കോളേജ്, എംബി കോളേജ് എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് നാലരയോടെ ഇരു വിഭാഗവും ആഹ്ളാദ പ്രകടനവുമായി ടൗണിലെത്തി . മൂന്നാർ റോഡിൽ  ഇരു വിഭാഗവും ഏറ്റുമുട്ടു കയായിരുന്നുപ്രവർത്തകർ കല്ലുകളും ബീയർ കുപ്പികളും വലിച്ചെറിഞ്ഞു. മൂലമറ്റം  ടൗണിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്കു ഗുരുതര പരുക്കേറ്റു.  

ഐഎൻടിയുസി യുവജനവിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ബിബിൻ ഈട്ടിക്കല്‍ ഉള്‍പ്പടെയുള്ളവരെ  റിയൽ എസ്‌റ്റേറ്റ് ഓഫിസിൽ കയറി എസ് എഫ്ഐ പ്രവര്‍ത്തകര്‍ മർദിക്കുകയായിരുന്നു. ഓഫിസിലെ ഉപകരണങ്ങൾ,ടെലിവിഷൻ എന്നിവ അടിച്ചുതകര്‍ത്തു. 

എസ്എഫ്‌ഐ പ്രവർത്തകരായ കണ്ടാലറിയാവുന്ന അൻപതോളം ആളുകളുടെയും പേരിൽ കേസെടുത്തു. സെന്റ് ജോസ്ഫ് കോളജിലെ കെഎസ്‍യു സ്ഥാനാർഥിയെ എസ്എഫ്ഐക്കാർ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ട്.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.