പ്രളയ നൊമ്പരത്തിൽ കനിവിന്റെ കൈത്താങ്ങായി ഷഹബാസ് അമന്റെ ഗസൽ രാവ്

shahabas-aman-t
SHARE

പ്രളയത്തിൽ എല്ലാം നഷ്ടമായവർക്ക് കനിവിന്റെ കൈത്താങ്ങായി കൊച്ചിയിൽ ഷഹബാസ് അമന്റെ ഗസൽ രാവ്. റോട്ടറി കൊച്ചിൻ കോസ്മോസിന്റെ നേതൃത്വത്തിലായിരുന്നു ഷഹബാസ് അമന്റെ സംഗീത വിരുന്ന് ഒരുക്കിയത്. 

കനിവിന് കൈത്താങ്ങൊരുക്കി ഷബഹാസ് പാടുകയാണ്.. പ്രളയമായി മാറാതെ പെയ്ത നല്ല മഴയെ കുറിച്ച്...  ആ ഈണം പലരുടെയും ഉള്ളുലച്ചു.. കണ്ണു നിറച്ചു...

ആയിരത്തോളം പേർ ഫൈൻ ആർട്സ് ഹാളിൽ നടന്ന സംഗീതപരിപാടി ആസ്വദിക്കാനെത്തി. കൊച്ചിയുടെ പ്രിയ ഗസൽ ഗായകനായിരുന്ന ഉന്പായിയുടെ പാട്ടുകളും ഷഹബാസ് പാടി.

പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക മുഴുവൻ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി നീക്കി വയ്ക്കും.

MORE IN CENTRAL
SHOW MORE