തീരാദുരിതം തുടരും തീരമേഖല, ചീനവലകൾ നഷ്ടപ്പെട്ട് പിഴലദ്വീപിലെ മത്സ്യത്തൊഴിലാളികൾ

pizhala-fisherman-t
SHARE

പ്രളയം കടലിറങ്ങിയതോടെ  കൊച്ചിയിലെ പിഴല ദ്വീപിലെ മല്‍സ്യത്തൊഴിലാളികളുടെ ജീവിതം തീര്‍ത്തുംദുരിതത്തിലാണ്. ചീനവലകള്‍ ഭൂരിഭാഗവും നശിച്ച് മല്‍സ്യബന്ധനം നിലച്ചതോടെ പല കുടുംബങ്ങളും പട്ടിണിയിലാണ്. നാലായിരത്തോളംപേര്‍ തങ്ങുന്ന പിഴലതുരുത്തിലെ ഭൂരിപക്ഷംവരുന്ന മല്‍സ്യത്തൊഴിലാളികള്‍ സര്‍ക്കാര്‍ സഹായം തേടുകയാണ്. 

പെരിയാറില്‍ നാട്ടിയ ചീനവലകളായിരുന്നു പിഴലയിലെ സാധാരണക്കാര്‍ക്ക് ഉപജീവനത്തിന് എന്നും വഴിയുണ്ടാക്കിയത്. നൂറോളം ചീനവലകളില്‍ അറുപതെണ്ണമാണ് പ്രളയം വിഴുങ്ങിയത്.  രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ നിര്‍മാണചെലവ് വരുന്ന ചീനവലകളൊക്കെയും  ബാങ്കുകളില്‍നിന്നും സഹകരണസംഘങ്ങളില്‍നിന്നുമുള്ള വായ്പയില്‍ കെട്ടിപ്പടുത്തതാണ്. ഉപജീവനം നഷ്ടപ്പെട്ടതോടെ വായ്പയുടെ തിരിച്ചടവും പ്രതിസന്ധിയിലായി. ജീവിതം പൂര്‍ണമായി വഴിമുട്ടി. 

സാധാരണയായി കൂടുതല്‍ മല്‍സ്യം ലഭിക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൂണ്ടയില്‍ ലഭിക്കുന്ന നാമമാത്രമായ മല്‍സ്യങ്ങളില്‍  ജീവിതം മുന്നോട്ടുപോകില്ല. പുതിയ ചീനവല സ്ഥാപിക്കുകയെന്നത് എളുപ്പമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനമെങ്കിലും അടിയന്തരമായി ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.