പമ്പയെ പൂർവസ്ഥിതിയിലാക്കാൻ നടപടി തുടങ്ങി

pamba
SHARE

ത്രിവേണിയിൽ ഗതിമാറി ഒഴുകിയ പമ്പയെ പൂർവ സ്ഥിതിയിലാക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു.കന്നിമാസ പൂജകൾക്ക് നട തുറക്കുമ്പോൾ തീർത്ഥാടകരെ പമ്പയിലൂടെ കടത്തി വിടാൻ സാധിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.പമ്പയെ പൂർവ സ്ഥിതിയിലാക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ഒഴുകിപ്പോയെന്ന് 'കരുതിയിരുന്ന രണ്ട് പാലങ്ങളും മണൽതിട്ട നീക്കം ചെയ്ത് വീണ്ടെടുക്കാനായി. തകർന്ന് പോയ ടൊയ് ലറ്റ് കോംപ്ലക്സിന് സമീപം മണ്ണ് കൊണ്ട് ചിറ കെട്ടിയാണ് പമ്പയെ പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കുന്നത്. 

ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുടിവെള്ളം വൈദ്യുതി എന്നിവയും ഈ മാസം 12നകം ഭാഗികമായി പുനസ്ഥാപിക്കാനാകും. അതേ സമയം ശബരിമലയിലെ പ്രതിസന്ധി ജില്ലാ ഭരണകൂടം ഗൗരവമായി പരിഗണിച്ചില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു. തീർത്ഥാടകരുടെ വാഹനങ്ങൾ എത്തുന്നത് നിലക്കലിൽ മാത്രമായി പരിമിതപ്പെടുത്തും. പമ്പയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്

MORE IN CENTRAL
SHOW MORE