ജലമാമാങ്കത്തിനൊരുങ്ങി പുന്നമട; നെഹ്രുട്രോഫി വള്ളംകളി ശനിയാഴ്ച

nehru-trophy
SHARE

അറുപത്തിയാറാമത്   നെഹ്രുട്രോഫി വള്ളംകളിക്ക് പുന്നമടയൊരുങ്ങി. വെള്ളപ്പൊക്ക ദുരിതത്തിന്റെ നിലയില്ലാ കയങ്ങളില്‍നിന്നാണ് കുട്ടനാട് ഇത്തവണ തുഴയെറിയുന്നത്. ചുണ്ടനുകളുടെ പരിശീലന തുഴച്ചില്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ മുതലാണ് ജലമാമാങ്കം.

മഴക്കെടുതിയില്‍ കണ്ണീരുനിറഞ്ഞ കണ്ണുകളില്‍ ഇപ്പോള്‍ സന്തോഷവും മനസില്‍ ആവേശവും. ദുരിതപ്പെയ്ത്തില്‍ നിന്ന് കുട്ടനാട് പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും നാടിന്റെ സാസ്കാരികോല്‍സവത്തിന്റെ അമരത്ത് നില്‍ക്കുകയാണ് നാട്ടുകാര്‍. 

വിവിധ വിഭാഗങ്ങളിലായി 78 വള്ളങ്ങളാണ് ഇക്കുറി മല്‍സരിക്കുന്നത്. വീറോടെ, വാശിയോടെ 25 ചുണ്ടന്‍ വള്ളങ്ങള്‍ കരക്കാരുടെ മനംകവരും

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.