കൊച്ചിയിലെ കൊളനികളിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹായദൗത്യം

legal-service-t
SHARE

മഴ വൻ ദുരിതം വിതച്ച കൊച്ചി നഗരത്തിലെ കൊളനികളിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹായദൗത്യം. അഞ്ചുകിലോ അരി വീതം മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്തു. നഗരമധ്യത്തിലെ പി ആൻഡ് ടി കോളനി സമഗ്രമായി പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ് അതോറിറ്റി.  

പേരണ്ടൂർ കനാലിലൂടെ ഒഴുകുന്ന മാലിന്യത്തിന്റെ മുഴുവൻ ദുരിതം പേറുന്ന പി ആൻഡ് ടി കോളനിയിലാണ് ഹൈക്കോടതി നിർദേശപ്രകാരം ലീഗൽ സർവീസസ് അതോറിറ്റി ആദ്യം ഇടപെട്ടത്. 

സബ് ജഡ്ജി കൂടിയായ അതോറിറ്റി സെക്രട്ടറി എ എം ബഷിറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോളനി സന്ദർശിച്ചിരുന്നു. ആകെയുള്ള തൊണ്ണൂറോളം കുടുംബങ്ങൾക്കും സഹായം നൽകുന്നുണ്ട്.

നഗരത്തിലെ ഏറ്റവും വലിയ കോളനികളിൽ ഒന്നായ ഇവിടുത്തെ അടിസ്ഥാന സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ലീഗൽ സർവീസസ് അതോറിറ്റി നടത്തുന്നുണ്ട്.

MORE IN CENTRAL
SHOW MORE