ഭാരതപ്പുഴയിലെ അനധികൃത മണലെടുപ്പ്; പാലം ഭീഷണിയിൽ

river
SHARE

ഭാരതപ്പുഴയില്‍ നിന്നുള്ള അനധികൃത മണലെടുപ്പ് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിനും ഭീഷണിയാവുന്നു.പാലത്തിന്റെ തൂണുകള്‍ക്കിടയില്‍ നിന്നു മണ്ണ് ഒലിച്ചു പോവുകയാണ്.മണലെടുപ്പ്  തീരം ഇടിയുന്നതിനും കാരണമാകുന്നുണ്ട്. 

ചമ്രവട്ടം പാലത്തിനു സമീപത്തു നിന്ന് മണല്‍ വാരി തോണിയില്‍ നിറയ്ക്കുന്ന ദൃശ്യങ്ങളാണിത്.ശുദ്ധജലം സംഭരിച്ചു നിര്‍ത്തുന്ന ഭാഗത്ത് വലിയ കുഴികള്‍ ഉണ്ടാക്കിയും മണല്‍തിട്ട വെട്ടിയെടുത്തുമാണ് സംഘങ്ങളുടെ മണല്‍ കൊള്ള .ചമ്രവട്ടം പാലത്തിനടിയിലെ ചോര്‍ച്ചക്ക് ഈ മണലൂറ്റല്‍ ആക്കം കൂട്ടുന്നു.

ഭാരതപുഴയില്‍ പുറത്തൂര്‍ ,അഴിമുഖം ഭാഗങ്ങളില്‍ നിന്ന് വ്യാപകമായി മണലെടുക്കുന്നതിനാല്‍ കരയിടിഞ്ഞ് ഒട്ടേറെ കുടുംബങ്ങള്‍ ഭീതിയിലാണ്. കരയിലേക്ക് വെള്ളം ഇരച്ചെത്തി മണ്ണൊലിച്ചു പോകുന്നതുമൂലം പത്തോളം വീടുകള്‍ തകര്‍ച്ച ഭീക്ഷണിയിലായിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രദേശത്തിന്റെ വലിയൊരു ഭാഗം ഇല്ലാതാകുമെന്ന് നാട്ടുകാര്‍ ഭീതിയോടെ പറഞ്ഞു. 

എന്നാല്‍ പൊന്നാനി തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണത്തിലെ  അശാസ്ത്രീയതയാണ് വെള്ളം ഇത്ര കണ്ട് കരയിലേക്ക് അടിച്ചുകയറാന്‍ കാരണമെന്നും പരാതിയുണ്ട്. അനധികൃതമായ മണലെടുപ്പ് തടയാനാവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ പുഴ നശിക്കുന്നതിനൊപ്പം തീരങ്ങളും ഇല്ലാതാവും

MORE IN CENTRAL
SHOW MORE