ആദ്യ മറയൂർ ചന്ദനലേലത്തിൽ മികച്ച വിൽപന

marayur-sandal
SHARE

ഈ  സാമ്പത്തിക വര്‍ഷത്തിലെ  ആദ്യ മറയൂര്‍ ചന്ദന ലേലത്തില്‍  മികച്ച വില്‍പന.  ലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത്  35 കോടിരൂപ. 13 കമ്പനികളാണ്  പങ്കെടുത്തത്.

237 ലോട്ടുകളിലായി 85 ടണ്‍ ചന്ദനമാണ് ലേലത്തിന് വെച്ചത്. ഇതില്‍ 50.5 ടണ്‍ ചന്ദനം വിറ്റു. 35.5 കോടി രൂപയാണ് സര്‍ക്കാരിന് വരുമാനമായി ലഭിച്ചത്.  ഏറ്റവും കൂടുതല്‍ ലേലത്തില്‍ വാങ്ങിയത് കര്‍ണാടക സോപ്‌സ് കമ്പനിയാണ്. ഇവര്‍ 35 ടണ്‍ ചന്ദനം 32 കോടി രൂപയ്ക്ക് ലേലത്തില്‍ പിടിച്ചു. കേരളത്തില്‍ നിന്നുമുള്ള തൃശൂര്‍ ഔഷധി 1.53 കോടി രൂപയ്ക്ക് ചന്ദനം വാങ്ങി. ഇവര്‍ ക്ലാസ്സ് 12 ല്‍പ്പെടുന്ന മിക്‌സഡ് ചിപ്‌സും ക്ലാസ്സ് 15ല്‍പ്പെടുന്ന സാപ്പ് വുഡും ആണ് വാങ്ങിയത്. ക്ലാസ് 5ല്‍പ്പെടുന്ന ഗാട്ട് ബട്ട്ല ചന്ദനത്തിനാണ് കൂടുതല്‍ വില ലഭിച്ചത്– കിലോക്ക് 19, 191 രൂപ. ലേലത്തില്‍ വച്ച മൂന്ന് വിഭാഗത്തില്‍പ്പെടുന്ന ചന്ദന വേരുകള്‍ മുഴുവന്‍ ലേലത്തില്‍ വിറ്റഴിച്ചു. .എന്നാല്‍ ക്ലാസ് 6 ല്‍പ്പെട്ട ബാഗ്ദാദ് ചന്ദനം 22 ടണ്‍ ലേലത്തില്‍ വച്ചെങ്കിലും  ഒരു കിലോ പോലും ലേലത്തില്‍ പോയില്ല. മറ്റു മേഖലകളില്‍ നിന്നും കൊണ്ടുവന്ന ടാന്‍സാനിയന്‍ ചന്ദനവും വിറ്റുപോയില്ല. 

കേരളത്തില്‍ നിന്നും തിരുനാവായ നവ മുകുന്ദ ക്ഷേത്രം,  കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, തളി ദേവസ്വം,  കൊട്ടിയൂര്‍ ദേവസ്വം,  ആലപ്പുഴ കെ.എസ്.റ്റി.ഡി.സി തുടങ്ങിയവരാണ്  ചന്ദനം ലേലത്തില്‍ പിടിച്ചത്.

MORE IN CENTRAL
SHOW MORE