കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് കൊച്ചിയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു

electric-bus-t
SHARE

കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് കൊച്ചിയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. വൈറ്റില മൊബിലിറ്റി ഹബ്ബിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. അഞ്ചു ദിവസമായിരിക്കും ഇലക്ട്രിക് ബസ് കൊച്ചിയിൽ പരീക്ഷണ ഓട്ടം നടത്തുക. ആകെയൊരു കൌതുകമായിരുന്നു ശനിയാഴ്ച രാവിലെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ. മാലയിട്ട് അലങ്കരിച്ചെത്തിയ ഈ നീല ഇലക്ട്രിക് ബസായിരുന്നു കൌതുകത്തിൻറെ കാരണം. കൌതുകം മൂത്ത് പലരും ബസിനെ മൊബൈൽ ക്യാമറയിലേക്ക് പകർത്തി. പിന്നെ സെൽഫിയായി. വൈദ്യുതിയിലോടുന്ന ബസിനെ ചിലർ ഒന്നു തൊട്ടുനോക്കി.

ഹബിൽ നിന്ന് പുറപ്പെട്ട മറ്റു ബസുകളിലെ യാത്രക്കാരിൽ ചിലരുടെ മുഖത്ത് ഈ പുത്തൻ ബസിൽ കയറാനാകാതെ പോയ നിരാശ. ചിലരാകട്ടെ കണ്ടിട്ടും മതിവരാതെ ഓടുന്ന ബസിൽ നിന്ന് തല പുറത്തേക്കിട്ട് നോക്കി.ഇതിനിടയിൽ സർവീസ് ഉദ്ഘാടനം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിയെത്തി. നേരെ ബസിൻറെ ഡ്രൈവിങ് സീറ്റിലേക്ക്. പക്ഷേ ഹെവി ലൈസൻസില്ലാത്തതിനാൽ മന്ത്രി പെട്ടെന്ന് തന്നെ യാത്രക്കാരുടെ സീറ്റിലേക്ക് മാറി. മന്ത്രിയെയും ജനപ്രതിനിധികളെയും കൊണ്ട് ഒരു ചെറിയ ഓട്ടം. പുതിയ ബസ് അടിപൊളിയെന്ന് മന്ത്രി.യാത്രക്കാർക്കും ഇലക്ട്രിക് ബസിൽ പ്രതീക്ഷയേറെ. ആലുവസ്റ്റാൻഡിലാണ് ബസ് ചാർജ് ചെയ്യാൻ സംവിധാനമുള്ളത്. ഏറ്റവും ആധുനിക സംവിധാനങ്ങളോടെ ഹരിത സാങ്കേതിക വിദ്യ അനുസരിച്ച് നിർമിച്ചിരിക്കുന്ന ബസ് പരീക്ഷണ ഓട്ടത്തിൻറെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കെത്തും

MORE IN CENTRAL
SHOW MORE