പുതുവൈപ്പ് സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി സമരസമിതി

puthuvype
SHARE

പുതുവൈപ്പിലെ എൽപിജി പ്ലാൻറ് വിരുദ്ധസമരത്തിനെതിരെ നടന്ന പൊലീസ് നടപടി ഒരു വർഷം പിന്നിടുമ്പോൾ സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി. ഇന്ന് പുതുവൈപ്പിലെ സമരപ്പന്തലിൽ പ്രതിഷേധ സംഗമം നടത്തുന്ന സമരസമിതി നാളെ സെക്രട്ടേറിയറ്റ് പടിക്കൽ അമ്മമാരുടെ ധർണ നടത്തും. 

ജനവാസമേഖലയായ പുതുവൈപ്പിൽ എൽപിജി സംഭരണ ശാല സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് 2009ലാണ് സമരം ആരംഭിച്ചത്. കഴിഞ്ഞ വർഷം സമരക്കാർക്കതിരെ നടന്ന പൊലീസ് നടപടിയുടെ വാർഷികത്തിലാണ് സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുന്നത്. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ധർണയിൽ പുതുവൈപ്പിലെ അമ്മമാർ അണിനിരക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ആർച്ച് ബിഷപ് സൂസൈപാക്യം അടക്കമുള്ളവർ സമരപ്പന്തലിലേക്കെത്തും.

എൽപിജി ടെർമിനലിൻറെ നിർമാണം ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികൾ ലഭിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സമരക്കാർ പറയുന്നു. ടെർമിനൽ പുതുവൈപ്പിൽ നിന്ന് അന്പലമേടിലെ ഫാക്ട് ഭൂമിയിലേക്ക് മാറ്റിസ്ഥാപിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. പുതുവൈപ്പിലെ സമരപ്പന്തലിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ രാഷ്്ട്രീയ സമുദായ നേതാക്കളും പങ്കെടുക്കുന്നുണ്ട്.

MORE IN CENTRAL
SHOW MORE