ചെല്ലാനത്ത് ശക്തമായ കടല്‍ക്ഷോഭം; ആശങ്കയില്‍ നാട്ടുകാര്‍

chellanam-sea-attack-t
SHARE

കൊച്ചി ചെല്ലാനത്ത് ശക്തമായ കടല്‍ക്ഷോഭം. ഇരുപതിലേറെ വീടുകളില്‍ വെള്ളം കയറി. കടല്‍കയറുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍ രാത്രി ചെലവിട്ടത്.  

ശനിയാഴ്ച ഉച്ചയോടെയാണ് ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായത്. ആലിങ്കല്‍, കമ്പനിപ്പടി പ്രദേശങ്ങളില്‍ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. കടലാക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടി പലതവണ പരാതി നല്‍കിയിട്ടും സമരം ചെയ്തിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു  

ഓഖി ദുരന്തത്തിനു മുന്‍പു തന്നെ ഈ പ്രദേശങ്ങളില്‍ കടല്‍കയറുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പുലിമുട്ടും കടല്‍ഭിത്തിയും സ്ഥാപിച്ചാല്‍ മാത്രമേ കടലാക്രമണത്തില്‍ നിന്നു രക്ഷകിട്ടൂ എന്നാണ് ഇവരുടെ നിലപാട്. പൊലീസും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി വീട്ടുകാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.

MORE IN CENTRAL
SHOW MORE