പേട്ട പാലത്തിന്റെ നവീകരണം നീളുന്നു

bridge-rennovation
SHARE

കൊച്ചി പേട്ടയിലെ കാല്‍നടയാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പേട്ട പാലത്തിന്റെ നവീകരണം. നടപ്പാതകളില്ലാത്തതിനാല്‍ ജീവന്‍ പണയം വച്ചാണ് ജനങ്ങള്‍ പാലത്തിലൂടെ നടക്കുന്നത്.

കാല്‍നടയാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് തലങ്ങും വിലങ്ങും ചീറിപായുന്ന വാഹനങ്ങള്‍ പേട്ട പാലത്തിലെ സ്ഥിരം കാഴ്ച്ചയാണ്. നടപ്പാത പേരിന് പോലുമില്ല. വാഹനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാലത്തിന്റെ കൈവരിയുടെ ഇത്തിരിപ്പോന്ന പടിയില്‍ കയറിനില്‍ക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ ഒഴി‍ഞ്ഞുകൊടുത്തില്ലെങ്കില്‍ ബസുകള്‍ അടക്കം വലിയ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശകാരവും കേള്‍ക്കണം. 

മഴ തുടങ്ങിയതോടെ പാലത്തിലൂടെയുള്ള നടപ്പ് വല്ലാത്ത പാടായി. ഇരുവശത്തുമുള്ള വീട്ടുകാരും സ്ഥാപനങ്ങളിലെ തൊഴിലാളികളുമാണ് കഷ്ടപ്പെടുന്നത്. 

ഉത്തരവാദിത്തപ്പെട്ടവരുടെ കണ്ണ് തുറക്കാന്‍ ഇനിയും എത്ര അപകടങ്ങള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ചോദ്യം.

MORE IN CENTRAL
SHOW MORE