മഴക്കാലത്ത് വൃക്ഷതൈ നട്ടാല്‍ ഗുണമുണ്ടാകില്ലെന്ന് വിദഗ്ധര്‍‌

peechi-forest-institute 1
SHARE

കേരളത്തില്‍ മഴക്കാലത്ത് വൃക്ഷതൈ നട്ടാല്‍ ഭൂരിഭാഗവും ചീഞ്ഞുപോകുമെന്ന് തൃശൂര്‍ പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍. പരിസ്ഥിതി ദിനത്തില്‍ ലക്ഷകണക്കിനു വൃക്ഷതൈകള്‍ നടുന്നത് കൊണ്ട് ഗുണം കിട്ടില്ലെന്നാണ് വിദഗ്ധാഭിപ്രായം. മഴയ്ക്കു മുമ്പ് വൃക്ഷതൈകള്‍ നടാനാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

1972ല്‍ സ്റ്റോക്ഹോമില്‍ പരിസ്ഥിതി സ്നേഹികള്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ഓര്‍മയ്ക്കായാണ് ലോക പരിസ്ഥിതിദിനം ജൂണ്‍ അഞ്ചിന് ആചരിക്കുന്നത്. പരിസ്ഥിതിയെ ഓര്‍ക്കുന്ന ദിനം നല്ലതുതന്നെ. പക്ഷേ, കേരളത്തില്‍ പരിസ്ഥിതി ദിനമെന്ന് പറഞ്ഞാല്‍ അതു വൃക്ഷതൈ നടലാണ്. ഇതു ശാസ്ത്രീയമായി ശരിയല്ല. പരിസ്ഥിതിദിനം ആഘോഷിക്കാം. പക്ഷേ, മഴയ്ക്കു മുമ്പേ വൃക്ഷതൈകള്‍ നടണം. 

പീച്ചി വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരുടെ അഭിപ്രായ പ്രകാരം വൃക്ഷതൈ നടാനുള്ള സമയം മേയ് അവസാനമാണ്. ചൂടുള്ള സമയത്ത് തൈ നടുമ്പോള്‍ വേരുകള്‍ മണ്ണിലുറയ്ക്കും. നല്ല മഴയത്ത് വെള്ളം സുലഭമാകുമ്പോള്‍ തൈ നട്ടാല്‍ വേരുകള്‍ ഉറയ്ക്കില്ല. വൃക്ഷതൈ നടുന്ന സമയം ഒന്നു പരിഷ്ക്കരിച്ചാല്‍ കേരളത്തിന് ഗുണം ചെയ്യും.

ഓരോ വര്‍ഷവും പരിസ്ഥിതിദിനം പ്രമാണിച്ച് ലക്ഷണകണക്കിനു വൃക്ഷതൈകളാണ് സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്യുന്നത്. നട്ട വൃക്ഷതൈകള്‍ക്ക് എന്തു സംഭവിക്കുമെന്ന് പിന്നെ ആരും ആലോചിക്കാറുമില്ല. പരിസ്ഥിതിദിനം പ്രമാണിച്ച് ഇതുവരെ കേരളത്തില്‍ നട്ട വൃക്ഷതൈകളുടെ കണക്കു നോക്കിയാല്‍ നാട് കൊടുകാടായേനെ

MORE IN CENTRAL
SHOW MORE