ടൈഫോയ്ഡ് ഭീഷണിൽ തൊടുപുഴയിലെ ജില്ലാ ആശുപത്രി

thodupuzha-medical-coll-t
SHARE

തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ 12 ജീവനക്കാർ ടൈഫോയ്ഡ് രോഗ ലക്ഷണത്തോടെ ചികിത്സയിൽ.  ഇവരുടെ രക്തസാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.   ആശുപത്രിയിലേക്കു വെള്ളം പമ്പു ചെയ്യുന്ന  കിണറിലെ വെള്ളത്തിൽ നിന്നാണു രോഗം പടർന്നതെന്നാണു സംശയം.  

ജീവനക്കാർക്ക് ശക്തമായ പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പ്രാഥമിക രക്ത പരിശോധനയിലാണ് ടൈഫോയ്ഡാണെന്ന് സംശയം  ഉണ്ടായത്.  ആദ്യം വൈറൽ പനിയാണെന്ന നിഗമനത്തിലായിരുന്നു. തുടർന്നാണ് രക്ത സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്. കടുത്ത പനിയെതുടര്‍ന്ന് രണ്ട് പേർ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. 

അറ്റൻഡർമാരും, ഫാർമസി ജീവനക്കാരും ഉൾപ്പെടെയുള്ളർക്കാണ് രോഗ ലക്ഷണം കണ്ടെത്തിയത്.  ഇതേ തുടർന്ന് ആശുപത്രിയിലേക്കു വെള്ളം പമ്പു ചെയ്യുന്ന റോഡരുകിലെ കിണർ കഴിഞ്ഞ ദിവസം തേകി. മങ്ങാട്ടുകവല–കാരിക്കോട് റോഡിനോട് ചേർന്നാണ്‌ കിണർ. മഴക്കാലത്ത് വെള്ളം ഉയരുമ്പോൾ ഇതിലേക്ക്  മഴവെള്ളം കലരുന്നുണ്ട്.  ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായയും മറ്റും ഉണ്ടാക്കിയതാണ് രോഗത്തിനിടയാക്കിയതെന്നു സംശയിക്കുന്നു. 

MORE IN CENTRAL
SHOW MORE