ഉപരിപഠന സാധ്യതകള്‍ തുറന്നിട്ട് മനോരമ 'ഹൊറൈസൺ'

horizon
SHARE

ഉപരിപഠനത്തിനുള്ള സാധ്യതകള്‍ തുറന്നിട്ട് മലയാള മനോരമയുടെ വിദ്യാഭ്യാസ പ്രദര്‍ശനമായ ഹൊറൈസണിന് ആലപ്പുഴയില്‍ തുടക്കമായി. കരിയര്‍ വിദഗ്ദര്‍ നയിക്കുന്ന സെമിനാറുകള്‍ ഉള്‍പ്പടെ മൂന്നുനാളാണ് പ്രദര്‍ശനം. 

ലിയോ തേര്‍ട്ടീന്‍ത് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുന്ന പ്രദര്‍ശനം കലക്ടര്‍ ടി.വി.അനുപമ ഉദ്ഘാടനം ചെയ്തു.  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനമായ മനോരമ ഹൊറൈസൺ ഉപരിപഠനത്തിനു തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള വാതിലാണ്.  രാവിലെ 10 മുതൽ വൈകുന്നേരം 7.00 വരെയാണ് പ്രദര്‍ശനം. ദിവസേന കരിയർ വിദഗ്ധർ നയിക്കുന്ന സെമിനാറുകളും ഉണ്ടാകും. പ്രമുഖ സർവ്വകലാശാലകളുടെയും  കോളജുകളുടെയും സ്റ്റാളുകള്‍ പ്രദർശനത്തിലുണ്ട്

വിവിധ കോഴ്സുകളുടെ ദൈർഘ്യം, ഫീസ് ഘടന, തൊഴിൽ സാധ്യത തുടങ്ങിയ കാര്യങ്ങളെല്ലാം കോളജ് അധികൃതരുമായി  ചോദിച്ചറിയുവാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹൊറൈസണിലൂടെ ലഭിക്കുക. പ്രദർശനത്തിലേക്കും സെമിനാറിലേക്കുമുള്ള പ്രവേശനം സൗജന്യമാണ്.

MORE IN CENTRAL
SHOW MORE