തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ ആനച്ചമയങ്ങളുടെ പ്രദര്‍ശനം

thrissurpooram-anachamayam12
SHARE

തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ ആനച്ചമയങ്ങളുടെ പ്രദര്‍ശനം തുടങ്ങി. ആലവട്ടവും വെണ്‍ചാമരവും കുടകളും ദേശക്കാര്‍ക്ക് തൊട്ടടുത്തു കാണാനുള്ള അവസരമാണ് ചമയപ്രദര്‍ശനം.  

പൂരത്തലേന്ന് ചമയങ്ങളുടെ പ്രദര്‍ശനം പതിവാണ്. ആദ്യം ചമയ പ്രദര്‍ശനം പാറമേക്കാവ് വിഭാഗം തുടങ്ങി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കുടമാറ്റത്തിന് ഉയര്‍ത്തുന്ന കുടകളാണ് പ്രദര്‍ശനത്തിന്റെ മുഖ്യആകര്‍ഷണം. ആനപ്പുറത്ത് ഉയര്‍ത്തുന്ന ആലവട്ടവും വെണ്‍ചാമരവുമാണ് പിന്നെ കണ്ണിന് ആനന്ദം പകരുന്നത്. പൂരപറന്പില്‍ ആനകള്‍അണിയുന്ന നെറ്റിപ്പട്ടവും ദേശക്കാര്‍ക്ക് തൊട്ടരികത്തു കാണാം.

പൂരപറന്പാലാകുന്പോള്‍ അകലെ നിന്ന് മാത്രമേ കാഴ്ചകള്‍ ആസ്വദിക്കാന്‍കഴിയൂ. പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും. ഇക്കൂട്ടരെഉദ്ദേശിച്ചാണ് ചമയപ്രദര്‍ശനം ഒരുക്കുന്നത്.

ആലവട്ടത്തിലും വെണ്‍ചാമരത്തിലും പരന്പരാഗതമായ രൂപമുണ്ട്. ഇതുതെറ്റിക്കാറില്ല. പക്ഷേ, പുതിയവ ഓരോ പൂരത്തിനും നിര്‍മിക്കും. കഴിഞ്ഞനാല്‍പതു വര്‍ഷമായി വെണ്‍ചാമരവും ആലവട്ടവും നിര്‍മിക്കാന്‍ പരമ്പരാഗത കുടുംബങ്ങളാണ്.ചമയപ്രദര്‍ശനം കാണാന്‍ ദേശക്കാരുടെ തിരക്കാണ്. അഗ്രശാലയ്ക്കു മുമ്പില്‍ നീണ്ട വരി പ്രത്യക്ഷപ്പെട്ടു.

MORE IN CENTRAL
SHOW MORE