കനിവിന്റെ മൂന്നാമത്തെ വീടും ഒരുങ്ങി; വേണുവിനും കുടുംബത്തിനും ഇനി സിപിഎം തണൽ

CPM-Kochi-house
SHARE

പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഎം എറണാകുളം ജില്ലയിൽ നിർമിച്ചു നൽകുന്ന മൂന്നാമത്തെ വീടും പൂര്‍ത്തിയായി. ഇരുമ്പനം ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം മമ്മൂട്ടി നിര്‍വഹിച്ചു.

ഇരുമ്പനം പാറക്കടവിലെ വേണുവിനും കുടുംബത്തിനുമാണ് സിപിഎം എറണാകുളം ജില്ലാകമ്മിറ്റി തണലൊരുക്കിയത്. 650 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണം എഴുപത്തിയാറ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. എട്ടേകാല്‍ ലക്ഷം രൂപയാണ് ചെലവ്.

കനിവ് എന്ന പേരില്‍ ജില്ലയില്‍ മുപ്പത് വീടുകളാണ് സിപിഎം നിര്‍മിച്ചു നല്‍കുന്നത്. പാര്‍ട്ടികോണ്‍ഗ്രസിന് മുന്‍പ് മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. എറണാകുളം ജില്ലകമ്മിറ്റിയുടെ മാതൃകയില്‍ സംസ്ഥാനത്ത് രണ്ടായിരം വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സിപിഎം സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്.

MORE IN CENTRAL
SHOW MORE