തിരുവില്വാമല പാലയ്ക്കാ പറമ്പിൽ പുലി ഇറങ്ങിയതായി സംശയം

thrissur-leopard 1
SHARE

തൃശൂര്‍ തിരുവില്വാമല പാലയ്ക്കാ പറമ്പിൽ പുലി ഇറങ്ങിയതായി സംശയം. വീടിന് പുറകിലെ റബർ തോട്ടത്തിൽ നിന്ന് പുലി വരുന്നത് കണ്ടെന്നാണ് വീട്ടമ്മയുടെ മൊഴി.  

രാവിലെ പത്തു മണിയോടെയാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് കോഴികൾ കൂട്ടിലേയ്ക്ക് ഓടിക്കയറിയെന്നും വീട്ടമ്മ പറയുന്നു. വീടിന് പുറകിൽ റബർ തോട്ടമാണ്. നേരത്തെ ഈ പരിസരത്തൊന്നും പുലിയെ കണ്ടിട്ടുമില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല. 

പുലിയുടെ കാലിന്റെ അടയാളം പതിഞ്ഞിട്ടുണ്ട്. പക്ഷേ, ഇത് പുലിയുടേതാണോയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പുലിയെ നേരിൽ കണ്ടതിന്റെ നടുക്കത്തിലാണ് വീട്ടമ്മ . ഇനിയും പുലിയുടെ സാന്നിധ്യം ഉണ്ടായാൽ കൂട് സ്ഥാപിക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. 

MORE IN CENTRAL
SHOW MORE