കാട്ടുപന്നി ആക്രമണത്തില്‍ ഗതികെട്ട് കർഷകർ

wild-pig
SHARE

കാട്ടുപന്നി ആക്രമണത്തില്‍ ഗതികെട്ട് നാട്ടിന്‍പുറങ്ങളിലെ താമസക്കാരും. കൃഷിനശിപ്പിച്ച കാട്ടുപന്നികള്‍ പ്രദേശവാസികളെ ആക്രമിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയത്ത് കാട്ടുപന്നി ആക്രമണത്തില്‍ നിരവധിപേര്‍ക്കാണ് പരുക്കേറ്റത്. പന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ മനോഹരന്റെ കാലില്‍ 12 സ്റ്റിച്ച് ഇടേണ്ടിവന്നു. 

വള്ളിക്കോട് കോട്ടയം, അന്തിച്ചന്ത ഭാഗത്താണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. നാട്ടിലിറങ്ങിയ കാട്ടുപന്നികള്‍ കൃഷിനാശവും വരുത്തി. സമീപത്തെ വഴികളിലൂടെ സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും, ഇരുചക്രവാഹനയാത്രക്കാരും കാട്ടുപന്നിയുടെ ആക്രമണത്തിന് വിധേയമാകുന്നു. 

പന്നിശല്യം രൂക്ഷമായിട്ടും നടപടിയില്ലാതെ അധികൃതര്‍ കൈമലര്‍ത്തുന്നു. പരമ്പരാഗതരീതിയിലൂടെ കാട്ടുപന്നികളെ അകറ്റാനാകാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. വനംവകുപ്പ് അധികൃതരുള്‍പ്പെടെയുള്ളവരോട് പരാതി പറഞ്ഞിട്ടുംഫലമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

MORE IN CENTRAL
SHOW MORE