ചൂണ്ടലിൽ കൂലിപ്പണിക്കാരന്റെ മരണം പൊലീസിന്റെ കയ്യേറ്റം കാരണമെന്ന് പരാതി

narayanan-t
SHARE

ത്യശൂർ ചൂണ്ടലിൽ കൂലിപ്പണിക്കാരൻ നാരായണൻ ഹൃദയാഘാതം മൂലം മരിച്ചത് പൊലീസിന്റെ കയ്യേറ്റം കാരണമാണെന്ന് പരാതി. മകനെ തിരഞ്ഞെത്തിയ കുന്നംകുളം പൊലീസ് അച്ഛനെ കയ്യേറ്റം ചെയ്തെന്നാണ് ആക്ഷേപം. 

ഇന്നലെ  നാരായണന്റെ വീട്ടിൽ എത്തിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് പരാതി. അയൽപക്കത്തെ യുവാവിനെ കാണാതായ കേസിലാണ് മകനെ തിരഞ്ഞ് പൊലീസ് എത്തിയത്. മകൻ സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന അച്ഛനെ ഭീഷണിപ്പെടുത്തി . കയ്യേറ്റം ചെയ്തു. ബലമായി ഫോൺ പിടിച്ചു വാങ്ങി. മകനോട് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. പൊലീസ് മടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് ഉച്ചയോടെ മരിച്ചു. കുന്നംകുളം പൊലീസിന്റെ അതിക്രമമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. 

പൊലീസിനെതിരെ മേലുദ്യോഗസ്ഥർക്ക്  പരാതി നൽകും. അതേസമയം , മകനോട് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ ശേഷം വീട്ടിൽ നിന്ന് മടങ്ങിയെന്ന് കുന്നംകുളം പൊലീസ് വിശദീകരിച്ചു. ചൂണ്ടലിൽ കത്തിക്കരിഞ്ഞ മൃതദേഹം കിട്ടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കാനാണ് നാരായണന്റെ മകനെ വിളിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 

MORE IN CENTRAL
SHOW MORE