ആളൂരിലെ കെഎസ്ഇബി ഒാഫിസിൽ മോഷണം

kseb-theft
SHARE

തൃശൂര്‍ ആളൂര്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കെ.എസ്.ഇ.ബി ഓഫിസില്‍ നിന്ന് നാലു ലക്ഷം രൂപയുടെ അലുമിനിയം കമ്പിയും സാമഗ്രികളും മോഷ്ടിച്ചു കടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. കെ.എസ്.ഇ.ബി. ഓഫിസിലെ കരാര്‍ തൊഴിലാളികളുടെ ഒത്താശയോടെയായിരുന്നു മോഷണം. 

ആളൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നിന്ന് പുത്തന്‍ അലുമിനിയം കമ്പികള്‍ മോഷണം പോയിരുന്നു. നാലു ലക്ഷം രൂപയുടെ സാമഗ്രികളാണ് കവര്‍ന്നത്. സ്റ്റേഷനോട് ചേര്‍ന്നുള്ള ഓഫിസില്‍ നിന്ന് ഇവ മോഷണം പോയതറിഞ്ഞതോടെ പൊലീസിനും നാണക്കേടായി. ആളൂര്‍ എസ്.ഐ: വി.വി.വിമലും സംഘവും സമഗ്രമായ അന്വേഷണം തുടങ്ങി. കളവുമുതല്‍ വാങ്ങിയ ആളെ ആദ്യം പിടിച്ചു. കൊടകരയിലെ ആക്രിക്കട നടത്തുന്ന തെങ്കാശിക്കാരന്‍ സിന്ദുര പാണ്ഡ്യന്‍. അങ്ങനെ, ആക്രിക്കട ഉടമയുടെ മൊഴിപ്രകാരം മറ്റു മൂന്നു പേരേയും തിരിച്ചറിഞ്ഞു. രണ്ടു പേര്‍ കരാര്‍ തൊഴിലാളികള്‍. ഒരാള്‍ ഓട്ടോറിക്ഷ ഡ്രൈവര്‍. പൊതുമുതല്‍ കട്ട് കടത്തിയതും മോണഷക്കുറ്റവും ചാര്‍ത്തി നാലു പേരേയും റിമാന്‍ഡ് ചെയ്തു.

ഏഴായിരം മീറ്റര്‍ അലുമിനിയം കമ്പി മോഷ്ടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തില്‍. മുന്നൂറു മീറ്റര്‍ മാത്രം കണ്ടെടുത്തു. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താലേ കളവുമുതല്‍ കണ്ടെത്താന്‍ കഴിയൂ. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ കൈവശം സ്റ്റോക്കിന്റെ കണക്കില്ലാത്തതും പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കി.

MORE IN CENTRAL
SHOW MORE