ഏലൂർ പാവനിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ അരക്കോടി രൂപയുടെ നഷ്ടം

toy-unit-t
SHARE

കൊച്ചി ഏലൂർ വ്യവസായമേഖലയിലെ പാവനിർമാണ യൂണിറ്റില്‍ പുലർച്ചെയുണ്ടായ തീപിടിത്തത്തില്‍ അരക്കോടി രൂപയുടെ നഷ്ടം.    നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തി നൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

പുലർച്ച മൂന്നരയോടെയാണ് ഏലൂർ എടയാറിലെ ബോഡി ഗിയർ ഇൻർനാഷണൽ എന്ന പാവനിർമാണകേന്ദ്രത്തിൽ തീപിടിച്ചത്. പാവനിർമിക്കുന്നതിനുള്ള അസംസ്കൃതവസ്തുവായ നൈലോൺ, വെൽവെറ്റ് തുണിത്തരങ്ങൾ എന്നിവയിലാണ് തീ പടർന്നത്. നൈലോൺ കുമിഞ്ഞ് കത്തിയതാണ് ആദ്യ മണിക്കൂറിൽ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് തീപടരുന്നത് കണ്ടത്. ഇവർ തന്നെ രക്ഷാപ്രവർത്തനത്തിനും മുൻകയ്യെടുത്തു

യൂണിറ്റിന് പിറകിൽ ഉണ്ടായ ഡീസൽ ടാങ്കും എൽപിജി സിലണ്ടറുകൾ ആദ്യമേ എടുത്ത് മാറ്റിയത് കാരണം വൻ പൊട്ടിത്തെറിയും ഒഴിവായി. സമീപത്തെ ഗോഡൗണുകളിലേക്ക് തീപടരാതെ നോക്കാനും കഴിഞ്ഞു

ഷോർട്ട്സെർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. നിർമാണയൂണിറ്റിന്റെ ഗോഡൗണും ഫാക്ടറിയും പൂർണമായും കത്തിനശിച്ചു. അരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

MORE IN CENTRAL
SHOW MORE